| Sunday, 24th November 2019, 7:53 am

എല്‍.ഡി.എഫ് ധാരണ: അഴിയൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സ്ഥാനം വിട്ട് എല്‍.ജെ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഴിയൂര്‍: എല്‍.ഡി.എഫ് ധാരണ പ്രകാരം അഴിയൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സ്ഥാനം ലോക് താന്ത്രിക് ജനതാദളിലെ റീന രയരോത്ത് രാജിവെച്ചു. എല്‍.ഡി.എഫ് ധാരണ പ്രകാരം വൈസ്പ്രസിണ്ട് സ്ഥാനം സി.പി.ഐ.എമ്മിനാണ് ലഭിക്കേണ്ടത്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള വൈസ്പ്രസിഡണ്ടിന്റെ രാജി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്‍.ജെ.ഡിയുടെ മുന്നണിമാറ്റത്തെ തുടര്‍ന്ന് പ്രസിഡണ്ട് സ്ഥാനം യു.ഡി.എഫില്‍ നിന്ന് എല്‍.ജെ.ഡി യിലെ വി.പി ജയന്‍ നേടിയിരുന്നു.
റിട്ടേര്‍ണിങ് ഓഫീസര്‍ക്ക് ലഭിക്കുന്ന നിര്‍ദേശ പ്രകാരം ഒരു മാസത്തിനകം വൈസ് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കും. ഉടന്‍ പ്രാബല്യത്തില്‍ വരുന്ന രാജി വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

യു.ഡി.എഫ് നേതൃത്വത്തിലുണ്ടായിരുന്ന അഴിയൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയംപാസായതോടെയാണ് ഭരണം എല്‍.ഡി.എഫിന് ലഭിച്ചത്.

എസ്.ഡി.പി.ഐ അംഗം സാഹില്‍ പുനത്തില്‍ എല്‍.ഡി.എഫിനനുകൂലമായി വോട്ട് ചെയ്തതോടെയാണ് അവിശ്വാസ പ്രമേയം പാസായത്.

യു.ഡി.എഫിന്റെ ഭാഗമായിരുന്ന എല്‍.ജെ.ഡി എല്‍.ഡി.എഫില്‍ എത്തിയതോടെയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more