കൊച്ചി: അഴിക്കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്ന് 24 ന്യൂസ് അഭിപ്രായ സര്‍വേ ഫലം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി സുമേഷിന് 46 ശതമാനം വോട്ട് ലഭിക്കുമെന്നും യു.ഡി.എഫിന്റെ കെ.എം ഷാജിക്ക് 44 ശതമാനം വോട്ട് ലഭിക്കുമെന്നുമാണ് പ്രവചനം.
കണ്ണൂര്‍ ജില്ലയില്‍ ആകെയുള്ള 11 മണ്ഡലങ്ങളില്‍ 9 എണ്ണം എല്‍.ഡി.എഫും 2 എണ്ണം യു.ഡി.എഫും നേടുമെന്നും പ്രവചനം പറയുന്നു. അതേസമയം മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ് തന്നെ അധികാരത്തില്‍ വരുമെന്നാണ് പ്രവചനം.
മഞ്ചേശ്വരത്ത് യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്റഫ് വിജയിക്കുമെന്നാണ് സര്‍വേ. രണ്ടാം സ്ഥാനത്ത് ബി.ജെ.പിയുടെ കെ.സുരേന്ദ്രനായിരിക്കുമെന്നും പ്രവചനം പറയുന്നു.
42 ശതമാനം വോട്ടാണ് എ.കെ.എം അഷ്റഫിന് ലഭിക്കുക. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് 34 ശതമാനവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി.രമേശന് 24 ശതമാനം വോട്ടുമാണ് പ്രവചനം.
രണ്ട് ദിവസങ്ങളിലായാണ് പ്രവചനം പുറത്തുവിടുക.മലബാറിലെ ഉള്‍പ്പെടെ 54 മണ്ഡലങ്ങളിലെ പ്രീപോള്‍ സര്‍വേ ഫലമാണ് ഞായറാഴ്ച 24 പുറത്തുവിടുന്നത്.
എഴുപതിനായിരം വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് സര്‍വേ തയ്യാറാക്കിയിരിക്കുന്നതെന്നാണ് 24 ന്യൂസ് പറയുന്നത്. മാര്‍ച്ച് 25ാം തിയതി വരെ നടത്തിയ സര്‍വേയുടെ വിവരങ്ങളാണ് പുറത്തുവിടുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക