| Wednesday, 28th November 2018, 8:22 am

എല്ലാം ഗൂഢാലോചനയുടെ ഭാഗം; റജിസ്റ്ററില്‍ നിന്നും സീറ്റില്‍ നിന്നും പേര് വെട്ടിയത് എന്തിനാണെന്ന് കെ.എം ഷാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തന്റെ സഭാഗത്വം റദ്ദാക്കിയ നിയമസഭ സെക്രട്ടറിയുടെ നടപടി മുന്‍വിധിയോടെയാണെന്ന് അഴീക്കോട് എംഎല്‍എ കെ.എം തന്നെ സഭയില്‍നിന്ന് മാറ്റിനിര്‍ത്തുന്നതില്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്നും എല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഷാജി പറഞ്ഞു.

റജിസ്റ്ററില്‍ നിന്നും സീറ്റില്‍ നിന്നും പേര് വെട്ടുകയും അനാവശ്യതിടുക്കം കാണിക്കുകയും ചെയ്തു. എന്തിനായിരുന്നു ഇതെന്നും ഷാജി ചോദിച്ചു.

“സഭാഗത്വം റദ്ദാക്കിയ നിയമസഭ സെക്രട്ടറിയുടെ നടപടി മുന്‍വിധിയോടെയാണ്. നിയമസഭാ സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നിയമനടപടികള്‍ തുടരും. എല്ലാം ഗൂഢാലോചനയുടെ ഭാഗം. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് സ്പീക്കര്‍ക്ക് നല്‍കില്ല”. ഷാജി കൂട്ടിച്ചേര്‍ത്തു.

Read Also : തെറ്റ് പ്രചരിപ്പിച്ചതിന് മാപ്പ് പറഞ്ഞ് പന്തളം ശ്രീജിത്ത്; ലൈവില്‍ എല്ലാവരും അപ്പം വാങ്ങണമെന്നും അത് പന്തളം കൊട്ടരത്തിലുള്ളവര്‍ക്ക് സാമ്പത്തിക സഹായമാകുമെന്നും അഭ്യര്‍ത്ഥന

കെ.എം. ഷാജിയെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും സഭയിലെ റജിസ്റ്ററില്‍ ഒപ്പുവയ്ക്കുന്നതിനും അനുവദിച്ച് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നലെ വന്നിരുന്നു. ഷാജി സഭയിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാനും എംഎല്‍എയ്ക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ വാങ്ങാനും പാടില്ലെന്ന് ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

പ്രചാരണക്കുറിപ്പുകളിലൂടെ മതവികാരം ഉണര്‍ത്തിവിട്ടും എതിര്‍സ്ഥാനാര്‍ഥിക്കു അപകീര്‍ത്തി വരുത്തിവെച്ചും ക്രമക്കേട് നടത്തിയെന്ന് കാണിച്ചാണ് കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കിയത്. തന്നെ വിജയിയായി കണക്കാക്കണമെന്നുള്ള എതിര്‍ സ്ഥാനാര്‍ഥിയും ഹര്‍ജിക്കാരനുമായ എം.വി. നികേഷ്‌കുമാറിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

We use cookies to give you the best possible experience. Learn more