വി.എസ് മകനെ നേരത്തെ നിയന്ത്രിക്കണമായിരുന്നു: അഴീക്കോട്
Kerala
വി.എസ് മകനെ നേരത്തെ നിയന്ത്രിക്കണമായിരുന്നു: അഴീക്കോട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th February 2011, 12:41 pm

കോഴിക്കോട്: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മകനെ നേരത്തെ തന്നെ നിയന്ത്രിക്കേണ്ടിയിരുന്നുവെന്ന് ഡോ.സുകുമാര്‍ അഴീക്കോട്. ജനപ്രതിനിധി എന്ന നിലയില്‍ ജനത്തെയാണ് വി.എസ് ആദ്യം സ്‌നേഹിക്കേണ്ടത്. എന്നിട്ട് മതി മക്കളോടുള്ള സ്‌നേഹം. വി.എസിനെതിരായുയര്‍ന്ന ആരോപണത്തില്‍ ഉത്തമമായ രീതിയിലുള്ള പ്രതികരണമാണ് അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സ്ഥിതി രാഷ്ട്രീയക്കാര്‍ തന്നെ രാഷ്ട്രീയത്തെ കൊലപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വി.എസിനെ ഉദ്ദേശിച്ച് കൂട്ടില്‍ കാഷ്ടിക്കുന്ന ജീവിയെന്ന് അഴീക്കോട് നേരത്തെ പറഞ്ഞത് വിവാദമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി ഐ എം ശക്തമായ തിരിച്ചടി ഏറ്റുവാങ്ങിയ ശേഷം വി എസ് മാധ്യമങ്ങളോട് ചിരിച്ചതിനെ വഞ്ചകന്റെ ചിരിയെന്നായിരുന്നു അഴീക്കോട് വിശേഷിപ്പിച്ചത്.