ഹൈദരാബാദ്: ഈഡന്‍ ഗാര്‍ഡനിലെ മണിയടി വിവാദത്തില്‍ ഗൗതം ഗംഭീറിന ട്വിറ്ററിലൂടെ അസ്ഹറുദ്ദീന്റെ മാസ് മറുപടി. എന്നാല്‍ ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചു.
ഈഡനിലെ രണ്ടാം ടി-ട്വന്റി മത്സരത്തിന് മുമ്പാണ് കാണികളെ മത്സരത്തിലേക്ക് ആകര്‍ഷിക്കാന്‍ മണിയടി സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതിന് അസ്ഹറിനെ ചുമതലപ്പെടുത്തിയ നടപടിയാണ് ഗംഭീറിനെ ചൊടിപ്പിച്ചത്.
@azharflicks rung the bell before the start of the match #IndiavsWindies #T20I at #Edengarden #kolkata with @avishekdalmiya @SGanguly99 @BCCI #CAB pic.twitter.com/uUCEg8imq2
— Anas Baqai (@anasbaqai1975) November 4, 2018
ഒത്തുകളി ആരോപണം നേരിടുന്ന ഒരാളെ ഇത്തരത്തില്‍ മണിയടിക്കാന്‍ വിളിച്ചത് തെറ്റായി. അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടിനോട് ഞായറാഴ്ച അവധിയാണോയെന്നും ട്വീറ്റില്‍ ഗംഭീര്‍ ചോദിച്ചിരുന്നു.
ALSO READ:വണ്ടര്‍ ഗോളുമായി റൊണാള്‍ഡോ; വണ്ടറടിച്ച് കളിപ്രേമികള്‍
ഇതിനെ ചോദ്യം ചെയ്താണ് അസ്ഹര്‍ രംഗത്തെത്തിയത്. ട്വീറ്റ് ചെയ്യുന്നതിന് മുമ്പ് നന്നായി ആലോചിക്കണമെന്ന് ഗംഭീറിനെ അസ്ഹര്‍ ഓര്‍മിപ്പിക്കുന്നു. എതെങ്കിലും പാര്‍ട്ടിയെ സുഖിപ്പിക്കാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ അത് ചെയ്യാനും ട്വീറ്റില്‍ അസ്ഹര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്തു.
അസ്ഹര്‍ നിയമത്തിന്റെ മുന്നില്‍ കുറ്റക്കാരനല്ല. ഗംഭീറിന് ഒരു പ്രത്യേക പാര്‍ട്ടിയെ സുഖിപ്പിക്കണം. ഒരു ക്രിക്കറ്ററെന്ന നിലയില്‍ അയാള്‍ താങ്കളേക്കാള്‍ മികച്ചതാണ്. അസ്ഹര്‍ ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ അസ്ഹറിനെ കോഴവിവാദത്തില്‍ ഹൈദരാബാദ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു.