| Saturday, 1st August 2020, 2:18 pm

എന്തുകൊണ്ട് അതൊരു 'മിസ്സിംഗ്' ലെറ്റര്‍ ആയിക്കൂടാ; മാര്‍ക്‌സ് ഗാലിബ് കത്തുകള്‍ വ്യാജമെന്ന വിമര്‍ശനത്തിന് അസീസ് തരുവണയുടെ മറുപടി

അസീസ് തരുവണ

‘മാര്‍ക്‌സും ഗാലിബും തമ്മിലെന്ത്?’ എന്ന തലവാചകത്തില്‍ ഞാനെഴുതിയ ലേഖനത്തിന് ഡ്യൂള്‍ ന്യൂസില്‍ വന്ന വിമര്‍ശനം വായിച്ചു. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ എനിക്ക് ലണ്ടനിലെ ലോകപ്രസിദ്ധമായ ബ്രിട്ടീഷ് ലൈബ്രറി സന്ദര്‍ശിക്കുവാന്‍ അവസരം ലഭിക്കുകയുണ്ടായി. കാള്‍ മാര്‍ക്‌സ് ‘മൂലധനം’ തയ്യാറാക്കുവാന്‍ 1500 ഓളം ഗ്രന്ഥങ്ങള്‍ റഫറന്‍സ് ചെയ്തത് ഈ ലൈബ്രറിയില്‍ നിന്നാണ്. മാര്‍ക്‌സിന്റെ എല്ലാ രചനകളും മാര്‍ക്‌സിസവുമായി ബന്ധപ്പെട്ട നിരവധി ഭാഷകളിലുള്ള കൃതികളും ബ്രിട്ടീഷ് ലൈബ്രറിയില്‍ ലഭ്യമാണ്. ഇവയൊക്കെ കണ്ടു നടക്കവേയാണ് കൂടെയുണ്ടായിരുന്ന ബ്രിട്ടീഷ് ലൈബ്രറിയിലെ ജീവനക്കാരി കൂടിയായ സുഹൃത്ത് മാര്‍ക്‌സിന്റെ കത്തുകളെപ്പറ്റി പറയുന്നത്.

മാര്‍ക്‌സ് അക്കാലഘട്ടത്തിലെ പല പ്രമുഖ ബുദ്ധിജീവികള്‍ക്കും തന്റെ ആശയങ്ങള്‍ കൈമാറുന്നതിന്റെ ഭാഗമായി കത്തുകള്‍ എഴുതിയിരുന്നു എന്ന കാര്യം സംസാരമദ്ധ്യേ സുഹൃത്ത് സൂചിപ്പിച്ചപ്പോള്‍, ഇന്ത്യയില്‍ ആര്‍ക്കെങ്കിലും മാര്‍ക്‌സ് കത്തുകള്‍ എഴുതിയിരുന്നുവോ എന്നു ഞാന്‍ ചോദിച്ചു. അതേപ്പറ്റി അദ്ദേഹത്തിന് കൃത്യമായ ധാരണകള്‍ ഇല്ലായിരുന്നു.

ലേഖകന്‍ ബ്രിട്ടീഷ് ലൈബ്രറിയില്‍

ഈയിടെ ഈമെയിലില്‍ സുഹൃത്ത് ഒരു ലിങ്ക് അയച്ചു തന്നു. മാര്‍ക്‌സും ഇന്ത്യന്‍ കവി മിര്‍സാ ഗാലിബും തമ്മില്‍ നടന്ന കത്തിടപാടുകളെപ്പറ്റിയുള്ളതായിരുന്നു അത്. അതാവട്ടെ, ഇന്റര്‍നെറ്റില്‍ 2008 മുതല്‍ ലഭ്യമായ ലിങ്കായിരുന്നു. നെറ്റില്‍ പരിശോധിച്ചപ്പോള്‍ മാര്‍ക്്‌സ് – ഗാലിബ് കത്തിടപാടിനെപ്പറ്റിയുള്ള വേറെയും ലിങ്കുകള്‍ കണ്ടു. അതിനാല്‍ മാര്‍ക്‌സ് – ഗാലിബ് കത്തിടപാടുകള്‍ സംശയാസ്പദമായി തോന്നിയില്ല. ഇതിനെതിരെ ആരെങ്കിലും ലേഖനമെഴുതിയതായും കണ്ടിട്ടില്ല.

ആബിദ റിപ്ലി എന്ന ഗവേഷകയാണ് ഈ കത്തുകള്‍ കണ്ടെത്തിയത്. വോയ്‌സ് ഓഫ് അമേരിക്കയിലെ അവതാരകയായിരുന്നു അക്കാലത്ത് ആബിദ. ലണ്ടനിലെ ഇന്ത്യാ ഹൗസ് ലൈബ്രറിയിലെ നിറം മങ്ങിയ പുറംചട്ടയോടു കൂടിയ മുഗള്‍ കാലഘട്ടത്തിലെ ഒരു പുസ്തകം മറിച്ചു നോക്കുന്നതിനിടെയാണ് ഉറുദു കവി മീര്‍സാ ഗാലിബ് മാര്‍ക്‌സിനെഴുതിയ മറുപടി കത്തു യാദൃശ്ചികമായി ആബിദ റിപ്ലി കാണുന്നത്. കത്തിനടിയില്‍ ഉണ്ടായിരുന്ന ഒപ്പും സീലും എഴുത്ത് ഗാലിബിന്റേതു തന്നെയാണ് എന്നു തെളിയിക്കുന്നതായിരുന്നു.

ആബിദ ഇന്ത്യയില്‍ തിരിച്ചെത്തിയ ഉടനെ ഖലീഖ് അന്‍ജുമന്‍ സമാഹരിച്ച ‘ഗാലിബിന്റെ കത്തുകള്‍ ‘ എന്ന രണ്ടുവോള്യമുള്ള സമാഹാരം പരിശോധിച്ചു നോക്കി. അതിലെവിടെയും മാര്‍ക്‌സ് അയച്ച കത്തിനെപ്പറ്റി പരാമര്‍ശമുള്ളതായി കണ്ടില്ല. ലണ്ടനില്‍ വെച്ചു കണ്ട കത്ത് ഗാലിബ് കാറല്‍ മാര്‍ക്‌സിനെഴുതിയ മറുപടി കത്തായതിനാല്‍ മാര്‍ക്‌സ് ഗാലിബിനെഴുതിയ കത്ത് എവിടെ നിന്നെങ്കിലും ലഭിക്കുമെന്ന് ആബിദയ്ക്ക് ഉറപ്പുണ്ടായിരുന്നു. അതിനു വേണ്ടി 15 വര്‍ഷം ആബിദ അന്വേഷണം നടത്തി എന്നാണ് ഇന്റര്‍നെറ്റിലെ ലിങ്കുകളില്‍ നിന്ന് മനസ്സിലാവുന്നത്.

കാള്‍ മാര്‍ക്‌സ്

മാര്‍ക്‌സ് തന്റെ ആശയങ്ങള്‍ ലോകത്തെങ്ങുമുള്ള ബുദ്ധിജീവികള്‍ക്കും എഴുത്തുകാര്‍ക്കും പരിചയപ്പെടുത്തുന്നതിനു വേണ്ടി എഴുതിയ കത്തുകള്‍ ലഭ്യമാണ്. മീര്‍സാ ഗാലിബിന് എഴുതുമ്പോള്‍ മാര്‍ക്‌സ് ആവശ്യപ്പെടുന്നത് ആത്യന്തികമായി തൊഴിലാളി വര്‍ഗ്ഗ പക്ഷത്തുനിന്നു രചന നിര്‍വ്വഹിക്കുവാനാണ്. ഇന്ത്യന്‍ ഫിലോസഫിയെപ്പറ്റിയും ഇന്ത്യന്‍ വിശ്വാസാചാരങ്ങളെ ക്കുറിച്ചും മാര്‍ക്‌സ് ഇന്ത്യയെപ്പറ്റി എഴുതിയ പ്രബന്ധങ്ങളില്‍ കാണാം. പശുവിനേയും പാമ്പിനേയും കുരങ്ങിനേയും മറ്റും ആരാധിക്കുന്നതിനെപ്പറ്റി മാര്‍ക്‌സ് എഴുതിയിട്ടുണ്ട്. പ്രാകൃത രീതിയായിട്ടാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ ഫിലോസഫിയെപ്പറ്റിയുള്ള ലഭ്യമായ കൃതികളില്‍ നിന്ന് അദ്ദേഹമെത്തിയ നിഗമനമാവാം ഗാലിബിനദ്ദേഹം എഴുതിയത്. ഒരര്‍ത്ഥത്തില്‍,പിന്നോട്ടല്ല, മുന്നോട്ട് കുതിക്കുവാന്‍ ഇന്ധനമായേക്കാവുന്ന സോഷ്യലിസ്റ്റ് -കമ്യൂണിസ്റ്റ് ആശയങ്ങള്‍ സ്വീകരിക്കുവാനാണ് മാര്‍ക്‌സ് ആവശ്യപ്പെടുന്നത്.

ഗാലിബ് എഴുതിയ മറുപടിയില്‍ നിന്ന് മനസിലാവുന്നത്, മാര്‍ക്‌സ് ആരാണെന്നോ അദ്ദേഹം മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ എന്താണെന്നോ ഗാലിബിന് മനസ്സിലായിട്ടില്ലെന്നാണ്. അയച്ചുകിട്ടിയ കമ്യുണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച് മനസ്സിലാക്കുവാന്‍ തനിക്ക് ബുദ്ധിമുട്ടുള്ള കാര്യം ഗാലിബ് മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. തീര്‍ച്ചയായും ഇംഗ്ലീഷിലുള്ള കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയായി രിക്കണം മാര്‍ക്‌സ് അയച്ചുകൊടുത്തത്.

മിര്‍സ ഗാലിബ്‌

മാനിഫെസ്റ്റോയുടെ ‘ഇന്ത്യന്‍ പതിപ്പ് ‘ എന്നതു കൊണ്ട് ഇന്ത്യ കാര്‍ക്കുവേണ്ടി ഒരുക്കിയതെന്നോ മറ്റോ ആയിരിക്കാം ഒരു പക്ഷേ ഉദ്ദേശിച്ചത്. ‘നിര്‍ഭാഗ്യവശാല്‍ വിവര്‍ത്തനം ലഭ്യമല്ലാത്തത് ‘ എന്നുകൂടി സൂചിപ്പിക്കുന്നുണ്ട് മാര്‍ക്‌സ്. ഇന്ത്യന്‍ പതിപ്പ് എന്ന പ്രയോഗത്തിലെ പ്രശ്‌നം തീര്‍ച്ചയായും കൂടുതല്‍ അന്വേഷണ വിധേയമാക്കേണ്ടതാണ്.

മാര്‍ക്‌സ് ഗാലിബിനെഴുതിയ കത്തും അതിനുള്ള മറുപടിയും 2008 മുതലെങ്കിലും ഇന്റര്‍നെറ്റിലും മറ്റും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍ മാര്‍ക്‌സിന്റെ കത്തും ഗാലിബിന്റെ മറുപടിയും ദേശാഭിമാനി പ്രസ്സില്‍ വ്യാജമായി അച്ചടിച്ചുണ്ടാക്കിയതാണെന്ന രീതിയിലുള്ള വിമര്‍ശനം ഒട്ടും ശരിയല്ല.

മാര്‍ക്‌സ് എഴുതിയ മുഴുവന്‍ രചനകളും പൂര്‍ണ്ണമായി ഇപ്പോഴും സമാഹരിക്കപ്പെട്ടിട്ടുണ്ടോ എന്നത് സംശയകരമാണ്.
ന്യുയോര്‍ക്ക് ഡെയ്‌ലി ട്രിബ്യൂണലിലെ കോളത്തില്‍ പേരു വെച്ചും വെക്കാതെയും മാര്‍ക്‌സ് ധാരാളം എഴുതിയിട്ടുണ്ട്. അതില്‍ ഇന്ത്യയെപ്പറ്റിയും ചൈനയെപ്പറ്റിയുമൊക്കെ പലതവണ എഴുതിയിരുന്നു എന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

മാര്‍ക്‌സ് ഗാലിബിനെഴുതിയതും എന്തുകൊണ്ടു സമാഹാരങ്ങളില്‍ ഉള്‍പ്പെടാത്ത, അത്തരമൊരു ‘മിസ്സിംഗ് ലെറ്റര്‍ ‘ആയിക്കൂടാ? അതിനുള്ള സാധ്യതകളെ

എന്തിന് ഒറ്റയടിക്കു തള്ളണം ?

മാര്‍ക്‌സിന്റെ കത്തും ഗാലിബിന്റെ മറുപടിയും അതിനു ഞാന്‍ ആശ്രയിച്ച ലിങ്കുകളില്‍ ചിലതും താഴെ കൊടുക്കുന്നു.

മാര്‍ക്‌സിന്റെ കത്ത്:

‘Sunday, April 21, 1867

London, England

Dear Ghalib,

Day before yesterday I received a letter from my friend, Angels. It ended with a couplet that impressed me very much. After much effort, I learnt that it was written by some Indian poet named Mirza Asadullah Khan Ghalib. Brother, it’s wonderful! I had never envisaged that revolutionary feelings for independence from slavery would ripen so early in a country like India! Yesterday, I got some more poetic works of yours from a Lord’s personal library. The couplet is highly appreciable!:

Hum ko maloom hai jannat ki haqeeqat lekin,

Dil ko behlane ko Ghalib ye khayal achha hai. (I know paradise does exist, But, Ghalib! It’s good to console your heart.)

In your next edition of poetry do write in detail addressing workers: ‘Landlords, administrators, and religious leaders sap your toil’s rewards by taking you to the fanciful world of paradise. Rather, it would be nicer if you write some lines on:

‘Duniya bhar ke mazdooron, muttahid ho jao (World labourers, get united.)’

I am not well aware of the Indian style and poetic treatment. You are a poet, you write something substantive being under poetic restrictions. Whatever, the sole purpose is to invigorate the masses with its message. Moreover, I would advise you to quit composing leisure writings like ghazal or quatrain and move over to free verses so that in least time you can write more and the more you write the more the wretched people would have to read and mull over.

I am dispatching the Indian version of the Communist Manifesto along with the first volume whose translation is unfortunately not available. If you like it, next time I will send you some more literature. At present, India has been converted into a den of the English imperialists. And only the collective effort of the exploited and downtrodden masses or workers can liberate them from the clutches of the perpetrators.

You should study the modern philosophies of the West than the outmoded and unworkable thoughts of Asian scholars; and do not write the fables and praises of the Mughal kings and nawabs and create the literature that takes up the revolutionary cause of the masses. Revolution is imminent. No force in this world can restrain it. That time is coming soon when the tradition of guru and disciple will fade away.

I wish India a steady path toward revolution,

Yours,

Karl Marx

ഗാലിബിന്റെ മറുപടി:

From Ghalib to Karl Marx

September 9, 1867

I received your letter along with the Communist Manifesto. How would I reply? First, it’s too difficult to understand what you talk. Second, I have grown too weak to write as well as speak. Today, I wrote a letter to a friend, so, I thought of writing to you too.

Your view about Farhaad (reference in Ghalib’s one poem) is mistaken. He is not any worker as you perceived him. Rather, he was a lover but his perception toward love did not impress me. He was lunatic in love and would think of committing suicide all the time for his beloved’s sake. And you talk of which inquilab (revolution)? That is a past, ended ten years ago! Now the Britishers roam broad-chested and everyone eulogises them here. The discipline of royalty and lavishness has become a thing of the past; and the tradition of guru and disciple is losing its charm.

If you don’t believe, pay a visit to Delhi and see all in flesh and blood….. And that’s not confined to Delhi only, Lucknow’s essence too is disappearing…where have those mannerisms gone…where are those gentlemen! Now, you predict of which revolution?

And in the middle of your letter I also learnt you talk of changing the mode of poetry writing. Mind you, poetry cannot be created but it comes to you naturally. And my case is distinct. When ideas flow in, they just merge into any forms, ghazal or quatrains.

I believe, Ghalib’s style is unmatched in the world of poetry, and because of that, the kings have already gone and you want me to be deprived of the nawabs and patrons who take care of me…!? What goes wrong if I say a few lines in their praise!

What is philosophy and what it has to do with life, who knows better than me? My dear, which modern thinking you talk about? If you are interested in it, you better read Vedanta and Wahdat-ul-Wajood. And stop just harping on thought after thought, if you can, do some work in this direction…you are an Englishman, do me a favour. Please convey a recommendation letter to the viceroy, requesting for reissue of my pension….

Now I am feeling very tired. So, I am putting an end to it,

Humbly yours,

Ghalib
Thank you.

ഞാന്‍ ആശ്രയിച്ച പ്രധാന സോഴ്‌സുകള്‍:
1. http://mikeghouseforindia.blogspot.com/2013/05/ghalib-and-marx-literary-enounter.html?m=1
2. https://www.google.com/amp/s/marvisirmedblog.wordpress.com/2010/02/28/marx-writes-to-ghalib/amp/

3. https://groups.google.com/forum/m/#!topic/progressive-interactions/ub_L0dmNvqY

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അസീസ് തരുവണ

എഴുത്തുകാരന്‍, അധ്യാപകന്‍ 'വയനാടന്‍ രാമായണം' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്

Latest Stories

We use cookies to give you the best possible experience. Learn more