ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ഹാസ്യ താരമായി വന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടനാണ് അസീസ് നെടുമങ്ങാട്. ജയ ജയ ജയ ജയ ഹേ, മിന്നല്‍ മുരളി, സി.ബി.ഐ 5: ദ ബ്രെയിന്‍, ആക്ഷന്‍ ഹീറോ ബിജു തുടങ്ങി മുപ്പതോളം മലയാള സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.
തുടക്കകാലത്ത് കോമഡി കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന അസീസ് ഇപ്പോള്‍ ഒരേ സമയം സീരിയസായിട്ടുള്ള വേഷങ്ങളിലും ഹാസ്യ കഥാപാത്രങ്ങളിലും തിളങ്ങുന്നുണ്ട്. ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത വാഴ- ബയോപിക്ക് ഓഫ് മില്ല്യണ്‍ ബോയ്‌സ് ആണ് അസീസിന്റെ ഏറ്റവും പുതിയ ചലച്ചിത്രം.
2024 ല്‍ ഹോട്ട് സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തിയ ആറ് എപ്പിസോഡുകളുള്ള വെബ്‌സീരീസ് ആണ് നാഗേന്ദ്രന്‍സ് ഹണിമൂണ്‍. നിതിന്‍ രഞ്ജിപണിക്കര്‍ സംവിധാനം നിര്‍വഹിച്ച സീരീസിലെ കേന്ദ്ര കഥാപാത്രമായി എത്തിയത് സുരാജ് വെഞ്ഞാറമൂടാണ്. സുരാജിനെ കൂടാതെ പ്രശാന്ത്, കനി കുസൃതി, ഗ്രേസ് ആന്റണി, ശ്വേത മേനോന്‍ തുടങ്ങിയരാണ് മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
നാഗേന്ദ്രന്‍സ് ഹണിമൂണില്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ സോമന്‍ ചെയ്യേണ്ടിയിരുന്നത് താനാണെന്ന് ഫിലിം ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് അസീസ് നെടുമങ്ങാട്.
‘സുരാജേട്ടന്‍ പ്രധാന കഥാപാത്രം ചെയ്ത നാഗേന്ദ്രന്‍സ് ഹണിമൂണിലെ ഒരു കഥാപാത്രം ഞാന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിലെ പ്രശാന്ത് ചെയ്ത സോമന്‍ എന്ന കഥാപാത്രം ആയിരുന്നു അത്. എന്നെ ആയിരുന്നു ആ റോളിലേക്ക് ആദ്യം വിളിച്ചത്. പക്ഷെ ഡേറ്റിന്റെ പ്രശ്‌നം ഉള്ളത് കൊണ്ട് ആ കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞില്ല. അതുപോലെ ഞാന്‍ ചെയ്ത വേറൊരു സിനിമയിലെ കഥാപാത്രം പ്രശാന്ത് ആയിരുന്നു ചെയ്യണ്ടത്.
ഒരു തമിഴ് സിനിമയുടെ ഓഡിഷന് പോയിരുന്നു. അവിടെ പ്രശാന്ത് സെലക്ട് ആയി. അവന്‍ ആ തമിഴ് സിനിമ ചെയ്യാന്‍ പോയപ്പോള്‍ ഞാന്‍ ഇവിടെ വന്ന് മലയാളം സിനിമ ചെയ്തു. ഞാന്‍ അല്ലായിരുന്നെങ്കില്‍ പ്രശാന്ത് അങ്ങനെയാണ് ഇപ്പോള്‍ പോകുന്നത്,’ അസീസ് നെടുമങ്ങാട് പറയുന്നു.
Content Highlight: Azees Nedumangad Talks about Prashanth Alexander’s character in Nagendran’s Honeymoons