| Friday, 29th September 2023, 3:33 pm

ഭ്രമയുഗത്തിന്റെ പോസ്റ്ററിലുള്ളത് ശരിക്കും മമ്മൂക്കയല്ല: അസീസ് നെടുമങ്ങാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂര്‍ സ്‌ക്വാഡിന്റെ ലൊക്കേഷനില്‍ വെച്ച് ഭ്രമയുഗത്തിലെ തന്റെ കഥാപാത്രത്തിന്റെ മുഖം മമ്മൂട്ടി ഫോണില്‍ കാണിച്ചു തന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ അസീസ് നെടുമങ്ങാട്.

പഴയ ഇല്ലം പോലുള്ള വീടുകളിലെ ചുമരുകളിലെ ഫോട്ടോ കണ്ട് ചെറിയ കുട്ടികള്‍ പേടിക്കുന്ന അതേ അവസ്ഥയായിരുന്നു അപ്പോള്‍ താനെന്നാണ് അസീസ് പറയുന്നത്. മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അസീസ്.

‘കണ്ണൂര്‍ സ്‌ക്വാഡിന്റെ ലൊക്കേഷനിന്‍ വെച്ചാണ് ഭ്രമയുഗത്തിലെ ആ ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി വരച്ച സ്‌കെച്ച് മമ്മൂക്ക മൊബൈലില്‍ കാണിച്ചു തരുന്നത്. അടുത്ത് ചെയ്യാന്‍ പോകുന്ന സിനിമയാണെന്ന് പറഞ്ഞാണ് മമ്മൂക്ക അത് ഞങ്ങള്‍ക്ക് ഫോണില്‍ കാണിച്ചു തരുന്നത്.

ഇതുപോലെ തന്നെയായിരിക്കുമോ സിനിമയില്‍ എന്ന് ഞാന്‍ ചോദിച്ചു. ആ നോക്കണം എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. പിന്നെ ദാ അദ്ദേഹത്തിന്റെ പിറന്നാല്‍ ദിവസം അതേ ചിത്രം പോസ്റ്ററായി വരുന്നു.

വരച്ചയാള്‍ ശരിക്കും മമ്മൂക്കയെയല്ല വരച്ചത്. ചിരിച്ചു കൊണ്ടിരിക്കുന്ന ആ ഒരു ഭീകര കഥാപാത്രത്തെയാണ്.

ആള്‍ താമസമൊന്നും ഇല്ലാത്ത ഈ പഴയ ഇല്ലങ്ങളിലേക്ക് അമേരിക്കയില്‍ നിന്നൊക്ക മടങ്ങിയെത്തുന്ന ചെറുമക്കള്‍ ചുമരില്‍ തൂക്കിവെച്ച ചിലന്തി വലയൊക്കെയുള്ള ഫോട്ടോ കണ്ട് പേടിക്കില്ലേ. അതുപോലെയായിരുന്നു ആ ഫോട്ടോ കണ്ട് ഞാന്‍ ഞെട്ടിയത്. ഗംഭീരമായിരുന്നു ആ ഫോട്ടോ’, അസീസ് നെടുമങ്ങാട് പറഞ്ഞു.

മമ്മൂട്ടി എന്ന നടനെ സംബന്ധിച്ച് സിനിമ എന്ന് പറയുന്നത് ഭ്രാന്താണ്. എപ്പോഴും സിനമയെക്കുറിച്ച് മാത്രമാണ് അദ്ദേഹം ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഒരു സിനിമയുടെ ഭാഗമായി ഇരിക്കുമ്പോള്‍ തന്നെ അടുത്ത സിനിമയും അത് എങ്ങനെ വ്യത്യസ്തമാക്കാം എന്നുമാണ് അദ്ദേഹം ആലോചിക്കുന്നത്.

കണ്ണൂര്‍ സ്‌ക്വാഡിന്റെ സമയത്ത് തന്നെയാണ് ഈ ഭ്രമയുഗത്തിന്റെ ചര്‍ച്ചകളൊക്കെ നടക്കുന്നത്. വരുന്ന പ്രൊജക്ടുകളൊക്കെ എങ്ങനെ വ്യത്യസ്തമാക്കാം എന്ത് എന്നാണ് ചിന്തിക്കുന്ന ഒരാളാണ് മമ്മൂക്ക, അസീസ് പറഞ്ഞു.

Content Highlight: Azees Nedumangad about Mammoottys Photo on Bramayugam Movie

We use cookies to give you the best possible experience. Learn more