|

താജ്മഹലും ചെങ്കോട്ടയും കുത്തബ്മീനാറും അടിമത്തത്തിന്റെ പ്രതീകങ്ങള്‍; പൊളിച്ചുമാറ്റണമെന്ന് അസം ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: താജ്മഹല്‍ പൊളിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറായാല്‍ തങ്ങള്‍ അതിനെ പിന്തുണയ്ക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ ഈ ആവശ്യം ചിലര്‍ ഉന്നയിച്ചിരുന്നെന്നും അസം ഖാന്‍ പറഞ്ഞു.

താജ്മഹലും റെഡ് ഫോര്‍ട്ടും പാര്‍ലമെന്റും കുത്തബ്മീനാറും അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്നും അതുകൊണ്ട് തന്നെ യു.പി സര്‍ക്കാരിന്റെ അഭിപ്രായത്തോട് താനും യോജിക്കുകയാണെന്നും അസം ഖാന്‍ പറഞ്ഞു.


Dont Miss കേരള-കര്‍ണാടക സന്ദര്‍ശനം പാതിവഴിയില്‍ ഉപേക്ഷിച്ച് അമിത് ഷാ മടങ്ങി; കാരണം വ്യക്തമാക്കാതെ പാര്‍ട്ടി നേതൃത്വം


യു.പി സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസം മാപ്പിലും ബ്രോഷറിലും താജ്മഹലിനെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അസം ഖാന്റെ പ്രതികരണം.

അതേസമയം, താജ് മഹലിനെ ഒഴിവാക്കിയ വിവാദത്തില്‍ വിശദീകരണവുമായി സംസ്ഥാന ടൂറിസം മന്ത്രി റീത്ത ബഹുഗുണ ജോഷി രംഗത്തെത്തി.

താജ്മഹല്‍ നമ്മുടെ പൈതൃക കേന്ദ്രവും ലോകത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമാണ്. താജ് മഹലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണു നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.