മുലായത്തിന്റെ പിറന്നാളാഘോഷിക്കാന്‍ പണം നല്‍കിയത് താലിബാനും ദാവൂതുമെന്ന് അസംഖാന്‍
Daily News
മുലായത്തിന്റെ പിറന്നാളാഘോഷിക്കാന്‍ പണം നല്‍കിയത് താലിബാനും ദാവൂതുമെന്ന് അസംഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd November 2014, 10:16 am

Azam_Khan_650റാംപൂര്‍: താജ്മഹല്‍ വഖഫ് ബോര്‍ഡിന് നല്‍കണമെന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മറ്റൊരു പരാമര്‍ശവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിന്റെ എഴുപത്തിയഞ്ചാം പിറന്നാളാഘോഷ പരിപാടികള്‍ക്ക് പണം നല്‍കുന്ന ഭീകരസംഘടനയായ താലിബാനും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും ആണെന്നാണ് അസംഖാന്‍ പറഞ്ഞത്.

മാലായത്തിന്റെ ജന്മദിനം വിപുലമായി ആഘോഷിക്കാന്‍ എവിടെ നിന്നാണ് പണമെന്ന് ബി.ജെ.പി നേതാക്കള്‍ ചോദിച്ചതിന് മറുപടിയായാണ് അസംഖാന്‍ പരിഹാസരൂപേണ മറുപടി നല്‍കിയത്.

മുലായത്തിന്റെ പിറന്നാള്‍ വളരെ വിപുലമായാണ് ഘോഷിച്ചത്. ലണ്ടനില്‍ നിന്നും കൊണ്ടുവന്ന വിക്ടോറിയന്‍ രഥത്തിലാണു മുലായത്തെ ആനയിച്ചത്. അസംഖാന് പുറമേ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, മന്ത്രിമാര്‍ തുടങ്ങിയവര്‍ മുലായത്തെ പിന്തുടര്‍ന്നു.

ജോഹര്‍ യൂണിവേഴ്‌സിറ്റിയിലൊരുക്കിയ വേദിയാണ് ആഘോഷപരിപാടികള്‍ അരങ്ങേറിയത്. അവിടെ 75 അടി നീളമുള്ള കേക്ക് മുലായം മുറിച്ചു.

വെള്ളിയാഴ്ചയും ശനിയാഴ്ചയും നീണ്ടും നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത് അസംഖാന്റെ മണ്ഡലമായ റാംപൂറിലെ പാര്‍ട്ടിയാണ്. ജോഹര്‍ യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍ കൂടിയാണ് ഖാന്‍.