[share]
[] ഉത്തര്‍പ്രദേശ്: വിവാദ പ്രസ്താവനയുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ വീണ്ടും രംഗത്തെത്തി. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെയും നേരത്തയുള്ള മരണം ദൈവത്തിന്റെ ശിക്ഷയാണെന്നാണ് അസംഖാന്‍ പറഞ്ഞത്.
അവര്‍ ചെയ്ത ദുഷ്പ്രവര്‍ത്തിയുടെ ഫലമായിരുന്നു അതെന്നും അസംഖാന്‍ പറഞ്ഞു. ബാബറി മസ്ജിദിന്റെ വാതിലുകള്‍ തുറക്കാന്‍ ഉത്തരവിട്ടത് രാജീവ് ഗാന്ധിയായിരുന്നു. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അടിയന്തരാവസ്ഥക്കാലത്ത സഞ്ജയ് ഗാന്ധി ബലം പ്രയോഗിച്ച് വന്ധ്യംകരണ ശസ്ത്രക്രിയ പദ്ധതി നടപ്പാക്കി.
ഇന്ദിരാ ഗാന്ധി സുവര്‍ണ്ണ ക്ഷേത്രത്തിലേക്ക് ബുള്‍ഡോസറുകളെ അയച്ചു. തുടര്‍ച്ചെയുള്ള ദുഷ്പ്രവൃത്തികള്‍ കാരണം കുടുംബത്തെയാകെ ദൈവം ശിക്ഷിച്ച് ഇല്ലാതാക്കി. ഇന്ദിരയെ സിക്കുകാര്‍ വധിക്കുകയാണുണ്ടായത്. 1980 ല്‍ സഞ്ജയ് മരണമടഞ്ഞത് വിമാനം തകര്‍ന്നായിരുന്നു. രാജീവ്ഗാന്ധി 1991 ല്‍ ചെന്നൈയില്‍ എല്‍ടിടിഇ യുടെ ആക്രമണത്തിനിരയായി- അസംഖാന്‍ പറഞ്ഞു.
തന്റെ ഭാര്യയ്‌ക്കൊപ്പം നില്‍ക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് എങ്ങനെ രാജ്യത്തിനൊപ്പം നില്‍ക്കാന്‍ കഴിയുമെന്നായിരുന്നു ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ വിവാഹവെളിപ്പെടുത്തലിന സെംബന്ധിച്ച് അസം ഖാന്‍ പ്രതികരിച്ചിരുന്നത്.
1999ല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാനെതിരെ വിജയം കൈവരിക്കാന്‍ പേരാടിയത് ഹിന്ദു സൈനികരല്ല മുസ്ലിം സൈനികരാണെന്ന അസംഖാന്റെ പ്രസംഗം വിവാദങ്ങങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അസംഖാന്റെ പൊതുയോഗങ്ങള്‍ക്കും തിരഞ്ഞെടുപ്പ് റാലികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.