[share]
[]ദമാസ്‌കസ്: സിറിയയിലെ പുനര്‍ തിരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്തം പ്രസിഡണ്ട് ബശര്‍ അല്‍ അസദ് പ്രഖ്യാപിച്ചു. ജൂണ്‍ മൂന്നിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക. ബശറിന്റെ പ്രസിഡന്റ് പദവിക്കെതിരെ മൂന്ന് വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിനിടയിലും വീണ്ടും തന്റെ കസേരയുറപ്പിക്കാനാണ് അദേഹത്തിന്റെ ശ്രമം.
സ്പീക്കറാണ് ഇക്കാര്യം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഈ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ അറബ് ലോകവും പാശ്ചാത്യ ലോകവും ജനാധിപത്യത്തെ അപഹസിക്കുന്നതിന് തുല്യമാണെന്ന് വിലയിരുത്തി.
ആറ് മില്യണ്‍ ജനങ്ങള്‍ വീടും നാടും ഉപേക്ഷിച്ചു പോകുകയും 2.5 മില്യണ്‍ ആളുകള്‍ അഭയാര്‍ത്ഥികളാകുകയും ചെയ്ത ഈ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടത്താനിരിക്കുന്ന തിരഞ്ഞെടുപ്പിന് യാതൊരു വിശ്വാസ്യതയുമില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.