| Thursday, 31st March 2022, 9:06 am

ഗുലാം നബി- പവാര്‍ കൂടിക്കാഴ്ച; കോണ്‍ഗ്രസിന് പ്രതിസന്ധിയോ പ്രതീക്ഷയോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുലാം നബി ആസാദ് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തിപ്പെടുന്നതിനിടെയാണ് ജി-23യില്‍ പെട്ട ഗുലാം നബി ആസാദ് പവാറിനെ കണ്ടത്.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിക്കകത്ത് അസ്വാരസ്യം ഉണ്ടായിരുന്നു. ഒരിടത്തുപോലും വിജയിക്കാതെ സമ്പൂര്‍ണമായി പരാജയപ്പെട്ടതോടെ പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യമാണെന്ന് ജി-23 നേതാക്കള്‍ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയ മമത ബാനര്‍ജിയേയും ശരദ് പവാറിനേയും അകന്നുപോയ എത്തിക്കണമെന്ന് കപില്‍ സിബല്‍ പറഞ്ഞിരുന്നു.

ബി.ജെ.പിയെ ആഗ്രഹിക്കാത്ത ഇന്ത്യയിലെ എല്ലാവരെയും ഒരുമിച്ചുകൂട്ടുകയാണ് ഇപ്പോള്‍ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പാര്‍ട്ടി നേതൃത്വവുമായി ജി-23 ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഗുലാം നബിയും പവാറും തമ്മിലുള്ള കൂടിക്കാഴ്ച പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്.

Content Highlights: Azad calls on Pawar; a routine meeting, say people close to Maratha strongman

We use cookies to give you the best possible experience. Learn more