| Wednesday, 5th February 2020, 8:30 pm

ഹിറ്റ് പാട്ടിന് ശേഷം അയ്യപ്പനും കോശിയിലെ രണ്ടാമത്തെ ഗാനമിതാ- ലിറിക്കല്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പൃഥ്വിരാജ്, ബിജു മേനോന്‍ ചിത്രം അയ്യപ്പനും കോശിയിലെ ‘താളം പോയി’ എന്ന ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ പുറത്തിറങ്ങുന്ന രണ്ടാമത്തെ ഗാനമാണിത്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണമിട്ടത് ജെക്‌സ് ബിജോയിയാണ്. സംഗീത, ജെക്‌സ് ബിജോയിയും ചേര്‍ന്നാണ് ആലാപനം.

ചിത്രത്തിലെ ആദ്യഗാനത്തിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മയായിരുന്നു ഈ ഗാനം ആലപിച്ചത്.

ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജും കോശിയുടെ ശത്രുവായ അയ്യപ്പന്‍ നായരായി ബിജുമേനോനും ആണ് ചിത്രത്തില്‍ എത്തുന്നത്. കോശിയുടെ അപ്പന്‍ കുര്യന്‍ ജോണായി എത്തുന്നത് സംവിധായകന്‍ രഞ്ജിത്താണ്. ഡോണ്‍ മാക്സ് ആണ് ഗാനം എഡിറ്റ് ചെയ്തിരിക്കുന്നത്.

അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും വീണ്ടുമെത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലി റിലീസ് ചെയ്ത് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും അയ്യപ്പനും കോശിക്കുമുണ്ട്.

മിയ ഉള്‍പ്പെടെ നാലു പേരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അന്ന രാജന്‍,സിദ്ദിഖ്,അനു മോഹന്‍,ജോണി ആന്റണി,അനില്‍ നെടുമങ്ങാട്,സാബുമോന്‍, ഷാജു ശ്രീധര്‍,ഗൗരി നന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ജെക്സ് ബിജോയാണ് സംഗീതം നല്‍കുന്നത്. സുധീപ് ഇളമണ്‍ ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാം എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം മോഹന്‍ദാസാണ്.ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ച്ചേഴ്സിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്തും പി.എം ശശിധരനുമാണ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more