എ.ബി.വി.പി അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ എസ്.എഫ്.ഐയോട് മാത്രമായി മാനേജ്‌മെന്റ് ഒത്തുതീര്‍പ്പില്‍ എത്തി എന്നാരോപിക്കുന്ന ചര്‍ച്ചയിലും അയ്യപ്പന്‍പിള്ള പങ്കെടുത്തിരുന്നു.
തിരുവനന്തപുരം: ലോ അക്കാദമിയില്‍ ലക്ഷ്മിനായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ താന്‍ രാജി വയ്ക്കുമെന്ന് ബി.ജ.പി സമരപന്തലില്‍ പ്രഖ്യാപിച്ച അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍പിള്ള വാക്കുപാലിക്കാത്തത് ബി.ജെ.പിക്ക് തിരിച്ചടിയാകുന്നു. കഴിഞ്ഞ ശനിയഴ്ചയായിരുന്നു ബി.ജെ.പി മുന്‍ ഉപാധ്യക്ഷന്‍ കൂടിയായ അയ്യപ്പന്‍പിള്ള വി.വി രാജേഷിന്റെ സമരപന്തലില്‍ എത്തി വിദ്യാഭ്യാസ മന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ വിദ്യാഭ്യാസമന്ത്രി ഇടപെട്ട് നടത്തിയ ചര്‍ച്ചയിലും സമരം ഒത്തു തീര്‍പ്പിലെത്തിയിരുന്നില്ല. വി.വി രാജേഷിന്റെ നിരാഹാര സമരവും എ.ബി.വി.പി അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ സമരവും തുടരുകയുമാണ്. സമര പന്തലില്‍ പ്രഖ്യാപിച്ചത് പോലെയാണെങ്കില്‍ അയ്യപ്പന്‍പിള്ള ശനിയാഴ്ച വൈകീട്ട് തന്നെ രാജി പ്രഖ്യാപിക്കേണ്ടതായിരുന്നു എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ അയ്യപ്പന്‍പിള്ളയുടെ ഭാഗത്ത് നിന്നോ ബി.ജെ.പിയുടെ ഭാഗത്ത് നിന്നോ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.
വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമരം ആദ്യം ഏറ്റെടുത്ത രാഷ്ട്രീയ പാര്‍ട്ടിയും ബി.ജെ.പിയായിരുന്നു. അക്കാദമി ചെയര്‍മാന്‍ ബി.ജെ.പി മുന്‍ നേതാവാണെന്നിരിക്കെ പ്രശ്‌ന പരിഹാരത്തിന് ബി.ജെ.പിയ്ക്ക് നേരിട്ട് മാനേജ്‌മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താമല്ലോ എന്ന ചോദ്യം ആദ്യമേ ഉയര്‍ന്നതുമാണ്. വിദ്യാര്‍ത്ഥി സംഘടനകളുമായി ആദ്യം മുതല്‍ക്കേ നടത്തി വരുന്ന ചര്‍ച്ചകളിലും അയ്യപ്പന്‍പിള്ള മാനേജ്‌മെന്റിനെ പ്രതിനിധികരിച്ച് പങ്കെടുത്തിരുന്നു.
എ.ബി.വി.പി അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ എസ്.എഫ്.ഐയോട് മാത്രമായി മാനേജ്‌മെന്റ് ഒത്തുതീര്‍പ്പില്‍ എത്തി എന്നാരോപിക്കുന്ന ചര്‍ച്ചയിലും അയ്യപ്പന്‍പിള്ള പങ്കെടുത്തിരുന്നു. ബി.ജെ.പി നേതാവായ വി. മുരളീധരന്‍ നിരാഹാര സമരം കിടന്നപ്പോള്‍ മാനേജ്‌മെന്റിനായി അയ്യപ്പന്‍പിള്ള രംഗത്തെത്തിയതും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്നണ് വി.വി രാജേഷിന്റെ സമരപന്തലില്‍ ഇദ്ദേഹം എത്തിയതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ സമരപന്തലില്‍ നിന്ന് നടത്തിയ പ്രഖ്യാപനങ്ങളില്‍ നിന്നും അയ്യപ്പന്‍പിള്ളയും ബി.ജെ.പിയും ഒളിച്ചോടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.