| Monday, 28th September 2020, 8:38 am

ചെങ്ങന്നൂരില്‍ വിഗ്രഹ നിര്‍മ്മാണശാല ആക്രമിച്ച് രണ്ട് കോടിയുടെ പഞ്ചലോഹ വിഗ്രഹം കവര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ചെങ്ങന്നൂരില്‍ വിഗ്രഹ നിര്‍മ്മാണശാല ആക്രമിച്ച് രണ്ടുകോടി രൂപയുടെ പഞ്ചലോഹ വിഗ്രഹം കവര്‍ന്നു. ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ നിര്‍മ്മിച്ച 60കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹമാണ് കവര്‍ന്നത്.

ചെങ്ങന്നൂര്‍ തട്ടാവിളിയില്‍ മഹേഷ് പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള പണിക്കേഴ്‌സ് ഗ്രാനൈറ്റ്‌സിലാണ് കവര്‍ച്ച നടന്നത്.

ഞായറാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘം വിഗ്രഹ നിര്‍മ്മാണശാലയിലെ തൊഴിലാളികളെ മര്‍ദ്ദിച്ച് അവശരാക്കിയതിന് ശേഷം വിഗ്രഹം കൊണ്ടുപോകുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ സ്ഥാപനത്തില്‍ മുന്‍പ് ജോലിചെയ്തവരാണോ എന്നും അന്വേഷിക്കുന്നുണ്ട്. തൊഴില്‍ തര്‍ക്കമാണോ സംഭവത്തിന് പിന്നിലെന്നും പൊലീസിന് സംശയുണ്ട്.

അക്രമികളെ തടയാനെത്തിയ സ്ഥാപന ഉടമകള്‍ക്കും മര്‍ദ്ദനമേറ്റു. പ്രകാശിന്റെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാലയും നഷ്ടമായിട്ടുണ്ട്. പരിക്കേറ്റ തൊഴിലാളികളെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ayyappa Idol theft in Chengannur

Latest Stories

We use cookies to give you the best possible experience. Learn more