കോഴിക്കോട്: ധനമന്ത്രി തോമസ് ഐസക് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിന്റെ പേരില്‍ നടക്കുന്നത് കരുതി കൂട്ടിയുള്ള നുണപ്രചാരണമെന്ന് വാര്‍ത്താ അവതാരകനായ എ. അയ്യപ്പദാസ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അയ്യപ്പദാസിന്റെ വിശദീകരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ നിങ്ങള്‍ വായ്പ എടുക്കേണ്ട. റിസര്‍വ് ബാങ്കിനോട് നോട്ട് അച്ചടിക്കാന്‍ പറഞ്ഞാല്‍ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക. അങ്ങനെയായിരുന്നു പണ്ട്. 1980-85 വരെ. കൂടുതല്‍ പണം വേണോ നോട്ട് അടിക്കും. 90 ആയപ്പോള്‍ നയം മാറ്റി. RBI യില്‍ നിന്ന് എടുക്കരുത് എന്നായി. ബാങ്കുകളില്‍ നിന്ന് വേണം. Monetize ചെയ്യണം. ഇപ്പേള്‍ അമേരിക്ക ചെയ്യുന്നത് എന്താണ്? 150 ലക്ഷം കോടി രൂപ എവിടുന്നാണ്? Federal reserve ബോണ്ട് വാങ്ങിയല്ലേ ചെയ്യുന്നത്? അതുപോലെ reserve bank നെ ഉപയോഗപ്പെടുത്തണം.’, ഇതായിരുന്നു തോമസ് ഐസക് ചര്‍ച്ചയില്‍ പറഞ്ഞത്.
നമ്മുടെ ധനമന്ത്രി ഇത്ര മണ്ടനാണോ എന്ന് ചോദിച്ച് ഒരു വിഡിയോ ഇന്ന് ഉച്ചമുതല്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഒരാളെ അപമാനിക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണിതെന്ന് അയ്യപ്പദാസ് പറഞ്ഞു.
‘സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ നിങ്ങള്‍ വായ്പ എടുക്കേണ്ട. റിസര്‍വ് ബാങ്കിനോട് നോട്ട് അച്ചടിക്കാന്‍ പറഞ്ഞാല്‍ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക.. എന്ന് ധനമന്ത്രി പറയുന്ന ഭാഗമാണ് അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നത്.
എന്നാല്‍ വീഡിയോ മുഴുവന്‍ കണ്ടാല്‍ ഇതിലെ തെറ്റിദ്ധാരണ മാറുമെന്ന് അയ്യപ്പദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കുറിപ്പ് വായിക്കാം:
നമ്മുടെ ധനമന്ത്രി ഇത്ര മണ്ടനാണോ എന്ന് ചോദിച്ച് ഒരു വീഡിയോ ഇന്ന് ഉച്ചമുതല്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. നുണപ്രചരണം. ഒരാളെ അപമാനിക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കം.
എന്താണ് ഉണ്ടായത്?
മനോരമ ന്യൂസില്‍ ഇന്ന് രാവിലെ പത്തിന് അതിഥിയായി വന്ന് എന്നോട് സംസാരിക്കവെ അദ്ദേഹം ഇങ്ങനെ പറഞ്ഞു.
‘സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ നിങ്ങള്‍ വായ്പ എടുക്കേണ്ട. റിസര്‍വ് ബാങ്കിനോട് നോട്ട് അച്ചടിക്കാന്‍ പറഞ്ഞാല്‍ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക. അങ്ങനെയായിരുന്നു പണ്ട്. 1980-85 വരെ. കൂടുതല്‍ പണം വേണോ നോട്ട് അടിക്കും. 90 ആയപ്പോള്‍ നയം മാറ്റി. RBI യില്‍ നിന്ന് എടുക്കരുത് എന്നായി. ബാങ്കുകളില്‍ നിന്ന് വേണം. Monetize ചെയ്യണം. ഇപ്പേള്‍ അമേരിക്ക ചെയ്യുന്നത് എന്താണ്? 150 ലക്ഷം കോടി രൂപ എവിടുന്നാണ്? Federal reserve ബോണ്ട് വാങ്ങിയല്ലേ ചെയ്യുന്നത്? അതുപോലെ reserve bank നെ ഉപയോഗപ്പെടുത്തണം.
ഇത്രയുമാണ് തോമസ് ഐസക് പറഞ്ഞത്. ഇതില്‍ ആദ്യത്തെ രണ്ട് വാചകം മാത്രം അടര്‍ത്തിയെടുത്താണ് നുണ പ്രചരിപ്പിക്കുന്നത്. 21 സെക്കന്റും അതില്‍ താഴെയുമുള്ള video കളാണ് ചറപറ പ്രചരിക്കുന്നത്. അതു മാത്രം കേള്‍ക്കുന്ന ഒരാള്‍ക്ക് തെറ്റിദ്ധാരണ സ്വാഭാവികം. മുഴുവന്‍ കേട്ട ആളുകളില്‍ ചിലരാണ് അദ്ദേഹത്തെ മണ്ടനായി ചിത്രീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇത് ചെയ്തത് എന്നും വ്യക്തം.
ഇനി പറഞ്ഞു വന്നതിലേക്ക്. ഡോ.ഐസക് പറഞ്ഞത് പൂര്‍ണമായും ശരി മാത്രമാണ്. ആവശ്യമായ നോട്ട് അടിക്കല്‍ തന്നെയായിരുന്നു പണ്ട്. ഓര്‍ക്കുക. പണ്ടെന്നാണ് പറഞ്ഞത്. പിന്നെ ബോണ്ട് കൊടുത്ത് ആര്‍ബിഐ യില്‍ നിന്ന് പണം വാങ്ങുന്ന രീതിയായി. അത് ചെയ്യണം കേന്ദ്രം എന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. തികച്ചും വസ്തുതാപരം.
തോമസ് ഐസകിനെ പല പേര് വിളിച്ച് ആക്ഷേപിക്കുന്ന നൂറു കണക്കിന് മെസേജുകള്‍ ഇന്ന് ഈ മണിക്കൂറുകള്‍ക്കകം കിട്ടി. നിരവധി ഫോണ്‍കോളുകള്‍. വിദേശത്തു നിന്നടക്കം. പലതിലും മന്ത്രി മണ്ടത്തരം പറഞ്ഞിട്ടും അവതാരകനായ ഞാന്‍ തിരുത്തിയില്ലെന്നും. എന്നെക്കുറിച്ചുള്ളത് ഞാന്‍ കാര്യമാക്കുന്നില്ല. Live anchoring ഇടയില്‍ ഒരു സംഖ്യ തെറ്റിയതിന് എന്റെ സഹപ്രവര്‍ത്തക ക്രൂരമായി പരിഹസിക്കപ്പെട്ടതാണല്ലോ. തീര്‍ത്തും മനുഷ്യസഹജമായ ഒന്നിന്റെ പേരില്‍. അപ്പോള്‍ അത് കാര്യമാക്കുന്നില്ല
ഈ വിശദീകരണം എന്റെ ഉത്തരവാദിത്തമാണ്. Official തിരക്കിനിടക്ക് ഒരു മണിക്കുര്‍ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കൂടി മനസ് കാട്ടി വന്നിരുന്ന ഒരു മനുഷ്യന്‍ അകാരണമായി പരിഹസിക്കപ്പെടുകയാണ്. നീതിയല്ല അത്.
പിന്നെ മന്ത്രി പറഞ്ഞത് നടപ്പാകുമോ എന്നത്. നടപ്പായാല്‍ economy യില്‍ എന്തുണ്ടാകും എന്നത്. ചര്‍ച്ചാ വിഷയമാണ്. പിന്നെ സംസാരിക്കാം.
WATCH THIS VIDEO: