ബോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ പര്‍വേസ് ഖാന്റെ നിര്യാണത്തില്‍ പ്രതികരിച്ച് നടന്‍ ആയൂഷ്മാന്‍ ഖുറാന. ആയുഷ്മാന്‍ നായകനായ ബോളിവുഡ് ചിത്രം അന്ധാദൂനില്‍ ആക്ഷന്‍ ഡയറക്ടറായിരുന്നു പര്‍വേസ്.
അന്ധാദൂന്‍ ചിത്രീകരണ സമയത്തെ പര്‍വേസുമൊത്തുള്ള ഫോട്ടോകള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
‘സംഘട്ടനത്തിന്റെ ആദ്യ പാഠങ്ങള്‍ എനിക്ക് പഠിപ്പിച്ചു തന്നത് പര്‍വേസ് ഭായിയാണ്. അന്ധാദൂനില്‍ ഒരു ചേസിംഗ് സ്വീക്വന്‍സില്‍ എനിക്ക് സേഫ് മാറ്റ്‌സ് ഒന്നുമില്ലാതെ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അതിനായി എന്നെ പരിശീലിപ്പിച്ചത് പര്‍വേസ് ഭായിയാണ്’ -ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.
ആയുഷ്മാന്‍ ചിത്രമായ ആര്‍ട്ടിക്കിള്‍ 15 ലും അദ്ദേഹമായിരുന്നു ആക്ഷന്‍ ഡയറക്ടര്‍.
ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നിലെ പല കാര്യങ്ങളും എനിക്ക് അദ്ദേഹം പറഞ്ഞു തന്നിരുന്നു. എങ്ങനെ സേഫ് ആയി ചേസ് സ്വീക്വന്‍സില്‍ ചാടണമെന്ന് തുടങ്ങി പലതും അദ്ദേഹം പറഞ്ഞു തന്നിരുന്നു. സിനിമ മേഖലയ്ക്ക് തന്നെ വലിയ നഷ്ടമാണ് പര്‍വേസിന്റെ നിര്യാണം. എന്റെ ആദ്യത്തെ ആക്ഷന്‍ മാസ്റ്ററാണ് അദ്ദേഹം എന്നും ആയുഷ്മാന്‍ പോസ്റ്റില്‍ പറയുന്നു.
ബോളിവുഡിലെ ഏറ്റവും പ്രശസ്തനായ ആക്ഷന്‍ ഡയറക്ടര്‍മാരിലൊരാളാണ് പര്‍വേസ് ഖാന്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ അദ്ദേഹം ഇന്നലെ രാത്രിയോടെ മരണമടഞ്ഞു. അന്ധാദൂന്‍, ബദലാപൂര്‍, ബുള്ളറ്റ് രാജ, റാ വണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക