| Friday, 5th October 2018, 8:08 am

ആരോഗ്യ ഇന്‍ഷുറന്‍സ് പട്ടികയില്‍ മന്ത്രിയും വന്‍ കോര്‍പ്പറേറ്റുകളും; ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ വന്‍ ക്രമക്കേട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാണ്‍പൂര്‍: ദരിദ്രര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ മന്ത്രിമാരും കോര്‍പ്പറേറ്റ് ഭീമന്‍മാരും ഇടം നേടിയതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നതായി ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വ്യവസായ മന്ത്രി സതീഷ് മഹാനയടക്കമുള്ളവരുടെ പേരുകളാണ് പട്ടികയിലുള്ളത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു.

” ഞാനും എന്റെ കുടുംബവും പദ്ധതിയുടെ ഭാഗമാണെന്നറിയുന്നു. ഇതില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.”

ALSO READ: കണ്ണൂര്‍ വിമാനത്താവളത്തിന് ഡി.ജി.സി.എ യുടെ പ്രവര്‍ത്തനാനുമതി: വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള എയറോഡ്രോം ലൈസന്‍സ് ലഭിച്ചു

മുന്‍ എം.എല്‍.എമാരായ ബി.ജെ.പിയുടെ സലില്‍ വിഷ്‌ണോയ്, കോണ്‍ഗ്രസിന്റെ അജയ് കപൂര്‍, അദ്ദേഹത്തിന്റെ സഹോദരന്‍മാരായ വിജയ് കപൂര്‍, സഞ്ജയ് കപൂര്‍ എന്നിവരും പദ്ധതിയില്‍ ഇടംനേടിയിട്ടുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അശോക് ശുക്ല അറിയിച്ചു.

സംഭവത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കാണ്‍പൂര്‍ ജില്ലയില്‍ ആകെ 2 ലക്ഷം പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായതെന്നും അദ്ദേഹം പറഞ്ഞു.

55 കോടി ജനങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more