ആയുഷിന്റെ വെടിക്കെട്ടില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം; ജെയ്‌സ്വാളിന്റെ ലോക റെക്കോഡും വെട്ടി 17കാരന്റെ കുതിപ്പ്!
Sports News
ആയുഷിന്റെ വെടിക്കെട്ടില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം; ജെയ്‌സ്വാളിന്റെ ലോക റെക്കോഡും വെട്ടി 17കാരന്റെ കുതിപ്പ്!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 31st December 2024, 3:38 pm

വിജയ് ഹസാരെ ട്രോഫിയില്‍ വമ്പന്‍ റെക്കോഡുമായി ആയുഷ് മാത്രെ. മുംബൈയും നാഗാലാന്റും തമ്മിലുള്ള മത്സരത്തില്‍ മുംബൈ ഓപ്പണറായ ആയുഷ് വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. തന്റെ 17ാം വയസില്‍ 117 പന്തില്‍ നിന്ന് 11 സിക്‌സറും 15 ഫോറും ഉള്‍പ്പെടെ 181 റണ്‍സാണ് യുവ താരം നേടിയത്.

ഇതോടെ ഒരു ലോക റെക്കോഡ് തകര്‍ക്കാനാണ് താരത്തിന് സാധിച്ചത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 150+ റണ്‍സ് നേടുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് ആയുഷ് നേടിയത്. 17 വയസും 168 ദിവസവും പ്രായമുള്ള ആയുഷ് ഈ നേട്ടത്തില്‍ ഇന്ത്യയുടെ തന്നെ യശസ്വി ജെയ്‌സ്വാളിനെ മറികടന്നാണ് സ്വന്തമാക്കിയത്.

2019ല്‍ ജാര്‍ഖണ്ഡിനെതിരെ 17 വയസും 291 ദിവസവും പ്രായമുള്ളപ്പോളാണ് ജെയ്‌സ്വാള്‍ ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ ക്രിക്കറ്റ് ലോകത്തെ യുവ താരങ്ങള്‍ അമ്പരപ്പിക്കുന്ന പ്രകടനത്തിലൂടെ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.

19 വയസും 63 ദിവസവും പ്രായമുള്ളപ്പോള്‍ ഇന്ത്യയുടെ റോബിന്‍ ഉത്തപ്പ കര്‍ണാടകയ്ക്ക് വേണ്ടി ഈ നേട്ടം കൈവരിച്ചിരുന്നു. മാത്രമല്ല രണ്ടാമനായി ഹാംഷെയറിന്റെ ഇംഗ്ലണ്ട് താരം ടോം പ്രെസ് 19 വയസും 136 ദിവസവും പ്രായമുള്ളപ്പോള്‍ റെക്കോഡ് ലിസ്റ്റില്‍ ഇടം നേടി.

എന്നാല്‍ ഇന്ത്യന്‍ യുവ താരങ്ങള്‍ റെക്കോഡ് നേട്ടത്തില്‍ വമ്പന്‍ മത്സരം തന്നെയാണ് നടത്തുന്നത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരം രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടി ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായിരുന്നു. മാത്രമല്ല വിജയ് ഹസാരെയിലെ ആദ്യ മത്സരത്തില്‍ കര്‍ണാടകയോട് 78 റണ്‍സാണ് താരം നേടിയത്.

 

Content Highlight: Ayush Mhatre In Great Record Achievement In List A Cricket