സ്‌പൈസി, ഓയിലി ഫുഡ് ഒഴിവാക്കുക:
ഇതിന്റെ ഹൈ ഹ്യുമിഡിറ്റി ലെവല്‍ ദഹനവ്യവസ്ഥയെ ക്ഷയിപ്പിക്കുകയും വയറില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ഇത്തരം ഭക്ഷണങ്ങള്‍ സ്‌കിന്നില്‍ ചൊറിച്ചിലും പാടുകളും ഉണ്ടാക്കും.
സ്‌കിന്‍ ഡ്രൈ ആയി സൂക്ഷിക്കുക:
മഴയത്തു പുറത്തുപോകുമ്പോഴും മറ്റും അല്പം നനയുന്നത് സാധാരണയാണ്. പക്ഷെ ഏറെ നേരം നനഞ്ഞുനില്‍ക്കുന്നതു നല്ലതല്ല. ഈറനായ സ്‌കിന്‍ ഫംഗസ് ബാധയ്ക്ക് കാരണമാകും.
ധാരാളം വെള്ളം കുടിക്കുക:
ദിവസം എട്ടുമുതല്‍ 10 ഗ്ലാസ് വെള്ളം വരെ കുടിക്കുക. സ്‌കിന്‍ ജലാംശമുള്ളതായി നിലനിര്‍ത്താന്‍ ഇതു അത്യാവശ്യമാണ്.
ഫ്രഷ് ഭക്ഷണം കഴിക്കുക:
നിങ്ങളുടെ ശരീരവും സ്‌കിന്നും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഫ്രഷായ ഭക്ഷണങ്ങള്‍ മാത്രം ശീലമാക്കുക. സംസ്‌കരിച്ച ഭക്ഷണസാമഗ്രികള്‍ ഒഴിവാക്കുക.
ആല്‍ക്കഹോള്‍ അടങ്ങിയ സ്‌കിന്‍ ക്ലന്‍സറുകള്‍ ഒഴിവാക്കുക:
ആല്‍ക്കഹോള്‍ അടങ്ങിയ സ്‌കിന്‍ ക്ലന്‍സറുകളുടെ സ്‌കിന്നിനെ വരണ്ടതാക്കുമെന്നതിനാല്‍ അതു ഒഴിവാക്കുക. പകരം ഹെര്‍ബല്‍ സോപ്പോ, ക്ലന്‍സറോ ഉപയോഗിക്കാം.
ഔഷധങ്ങള്‍:
ശരീരത്തിനു തണുപ്പു നല്‍കുന്ന സോയ, മല്ലി, നെല്ലിക്ക പോലുള്ള ഔഷധങ്ങള്‍ സ്‌കിന്നിനു തിളക്കം വര്‍ധിപ്പിക്കും. വൈറ്റമിന്‍ സി.യുടെയും മിനറലുകളെയും നല്ല ഉറവിടമാണ് നെല്ലിക്ക. ഇത് ദഹനപ്രക്രിയ എളുപ്പമാക്കും.