ഇനി 'ഹിന്ദു'സ്ഥാന്‍; അയോധ്യ വിധിയില്‍ ശ്രദ്ധേയമായി ടെലഗ്രാഫ് തലക്കെട്ട്
national news
ഇനി 'ഹിന്ദു'സ്ഥാന്‍; അയോധ്യ വിധിയില്‍ ശ്രദ്ധേയമായി ടെലഗ്രാഫ് തലക്കെട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2019, 9:55 am

ന്യൂദല്‍ഹി: സുപ്രീം കോടതി അയോധ്യവിധി പ്രസ്താവിച്ച സാഹചര്യത്തില്‍ ടെലഗ്രാഫ് പത്രത്തിന്റെ തലക്കെട്ട് ചര്‍ച്ചയാവുന്നു.

തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്‌ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നും പറഞ്ഞ കോടതി വിധിയെ രാമന്റെ നാമത്തില്‍, സ്ഥലമിപ്പോള്‍ ‘ഹിന്ദു’സ്ഥാന്‍ എന്നാണ് ടെലഗ്രാഫ് തലക്കെട്ടിലാക്കിയത്.

ഇതിന് മുമ്പും പല വിഷയങ്ങളിലും ടെലഗ്രാഫ് തലക്കെട്ട് ചര്‍ച്ചയായിട്ടുണ്ട്. ശബരിമല വിധിയെ തുടര്‍ന്നുണ്ടായ ആക്രമണങ്ങളില്‍ അക്രമികളെ സൂചിപ്പിച്ചുകൊണ്ട് ടെലഗ്രാഫ് തലക്കെട്ടിട്ടത് ‘കാശ്മീരിലാണെങ്കില്‍ നമ്മളവരെ ഷൂട്ട് ചെയ്യും, കേരളത്തില്‍ നമ്മളവരെ ഭക്തരെന്ന് വിളിക്കും’ എന്നാണ്

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം മൗനത്തിലായതിനെ ഇത് ശബ്ദ നിരോധിത മേഖലയെന്നാണ് ടെലഗ്രാഫ് ആദ്യപേജില്‍ തലക്കെട്ടായി കൊടുത്തത്.

പ്രധാനമന്ത്രി നല്‍കാതെ പോയ ഉത്തരങ്ങള്‍ക്കുള്ള സ്ഥലം ഒഴിച്ചിട്ട പത്രം വാര്‍ത്താസമ്മേളനത്തിലെ മോദിയുടെ വിവിധ ഭാവങ്ങളും നല്‍കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനത്തെക്കുറിച്ച് ‘കാഷ് വാഷ്’ എന്നാണ് ടെലഗ്രാഫ് തലക്കെട്ട് നല്‍കിയത്. ജമ്മുകാശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടീഷന്‍ എന്നായിരുന്നു തലക്കെട്ട്.