Ayodhya Verdict
അയോധ്യാവിധി; റിവ്യു ഹരജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 10, 02:22 am
Sunday, 10th November 2019, 7:52 am

ലക്‌നൗ: അയോധ്യാ വിധിയില്‍ റിവ്യു ഹരജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്. ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സൂഫര്‍ ഫറൂഖി ഇന്നലെ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘സുപ്രീംകോടതി വിധിയ്‌ക്കെതിരായി ഒരു റിവ്യൂ ഹരജി നല്‍കാന്‍ ഞങ്ങള്‍ ആലോചിക്കുന്നില്ല.’- ഫറൂഖി പറഞ്ഞു. കോടതി വിധിയില്‍ തങ്ങള്‍ അസംതൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അയോധ്യാ കേസില്‍ സുന്നി വഖഫ് ബോര്‍ഡും കക്ഷിയായിരുന്നു.

അതേസമയം കോടതി വിധിയില്‍ റിവ്യൂ ഹരജിയ്ക്കുള്ള സാധ്യത പരിശോധിക്കുമെന്നാണ് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് പറഞ്ഞിരുന്നത്. നീതിയും സമത്വവും പാലിക്കുന്ന വിധിയല്ല കോടതി പുറപ്പെടുവിച്ചതെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം സഫരിയാബ് ജിലാനി പറഞ്ഞിരുന്നു.

സുപ്രീം കോടതി അഞ്ച് ഏക്കര്‍ സ്ഥലം നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണെന്നും ഞങ്ങള്‍ക്ക് ഇതിന് പകരം നൂറ് ഏക്കര്‍ സ്ഥലം ലഭിച്ചിട്ടും കാര്യമില്ലെന്നുമായിരുന്നു മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം കമല്‍ ഫറൂഖി പറഞ്ഞിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തങ്ങളുടെ 67 ഏക്കര്‍ സ്ഥലം കൈയേറിയിട്ടാണ് പകരം അഞ്ച് ഏക്കര്‍ ഇപ്പോള്‍ തരുന്നതെന്നും ഇത് എവിടുത്തെ നീതിയാണെന്നും കമാല്‍ ഫാറൂഖി ചോദിച്ചു.

അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്.

തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നും കോടതി പറയുകയായിരുന്നു. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കും.

കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു.

എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

WATCH THIS VIDEO: