| Thursday, 11th November 2021, 10:50 am

ഇരുപക്ഷവും അംഗീകരിച്ചത് കൊണ്ട് അയോധ്യവിധി ശരിയാകണമെന്നില്ല: ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ അയോധ്യ വിധിയ്‌ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇരുപക്ഷവും അംഗീകരിച്ചത് കൊണ്ടുമാത്രമാണ് വിധി ശരിയായ വിധിയായതെന്ന് ചിദംബരം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ ‘സണ്‍റൈസ് ഓവര്‍ അയോധ്യ നാഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘1992 ലാണ് ബാബ്‌രി മസ്ജിദിന്റെ കഥ ആരംഭിക്കുന്നത്. 2019 നവംബര്‍ 9 ന് തികച്ചും അപ്രതീക്ഷിതമായി അത് അവസാനിച്ചു. ഈ വിധിന്യായത്തിന്റെ നിയമവശങ്ങള്‍ വളരെ ഇടുങ്ങിയതാണ്, വളരെ നേര്‍ത്തതാണ്,’ ചിദംബരം പറഞ്ഞു.

എന്തുതന്നെയായാലും അയോധ്യയില്‍ 1992 ല്‍ സംഭവിച്ചത് ഭരണഘടാനപരമായി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യവിധി ശരിയായി മാറുന്നത് ഇരുപക്ഷവും അംഗീകരിച്ചതിനാലാണ്. എന്നാല്‍ ഇത് ശരിയായ വിധിയല്ലെന്ന് ചിദംബരം പറഞ്ഞു.

2019 നവംബര്‍ 9നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നോതൃത്വത്തിലുള്ള അഞ്ചംഗ സപ്രീംകോടതി ബെഞ്ച് അയോധ്യ കേസില്‍ രാമക്ഷേത്രത്തിന് അനുകൂലമായി വിധിച്ചത്.

2.7 ഏക്കര്‍ ഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ രൂപികരിക്കുന്ന ട്രസ്റ്റിന് കൈമാറണമെന്നും പള്ളി നിര്‍മ്മിക്കാന്‍ പകരം അഞ്ച് ഏക്കര്‍ നല്‍കാനുമായിരുന്നു കോടതി ഉത്തരവ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ayodhya Verdict Became Right As Both Sides Accepted It: P Chidambaram

We use cookies to give you the best possible experience. Learn more