ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ അയോധ്യ വിധിയ്‌ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇരുപക്ഷവും അംഗീകരിച്ചത് കൊണ്ടുമാത്രമാണ് വിധി ശരിയായ വിധിയായതെന്ന് ചിദംബരം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ ‘സണ്‍റൈസ് ഓവര്‍ അയോധ്യ നാഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘1992 ലാണ് ബാബ്‌രി മസ്ജിദിന്റെ കഥ ആരംഭിക്കുന്നത്. 2019 നവംബര്‍ 9 ന് തികച്ചും അപ്രതീക്ഷിതമായി അത് അവസാനിച്ചു. ഈ വിധിന്യായത്തിന്റെ നിയമവശങ്ങള്‍ വളരെ ഇടുങ്ങിയതാണ്, വളരെ നേര്‍ത്തതാണ്,’ ചിദംബരം പറഞ്ഞു.
എന്തുതന്നെയായാലും അയോധ്യയില്‍ 1992 ല്‍ സംഭവിച്ചത് ഭരണഘടാനപരമായി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
2.7 ഏക്കര്‍ ഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ രൂപികരിക്കുന്ന ട്രസ്റ്റിന് കൈമാറണമെന്നും പള്ളി നിര്‍മ്മിക്കാന്‍ പകരം അഞ്ച് ഏക്കര്‍ നല്‍കാനുമായിരുന്നു കോടതി ഉത്തരവ്.