അയോധ്യ വിധി; മുസ്‌ലീം വ്യക്തി നിയമ ബോര്‍ഡിന്റെ യോഗത്തില്‍ ഭിന്നത; പുനഃപരിശോധന വേണ്ടെന്ന് സുന്നി വഖഫ് ബോര്‍ഡ്
national news
അയോധ്യ വിധി; മുസ്‌ലീം വ്യക്തി നിയമ ബോര്‍ഡിന്റെ യോഗത്തില്‍ ഭിന്നത; പുനഃപരിശോധന വേണ്ടെന്ന് സുന്നി വഖഫ് ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th November 2019, 12:07 pm

ലഖ്‌നൗ: അയോധ്യാ വിധിയുമായി ബന്ധപ്പെട്ട് ലഖ്‌നൗവില്‍ ചേര്‍ന്ന മുസ്‌ലീം വ്യക്തി നിയമ ബോര്‍ഡ് യോഗത്തില്‍ ഭിന്നത. പുനഃപരിശോധനാ ഹരജി നല്‍കേണ്ടെന്ന് സുന്നി വഖഫ് ബോര്‍ഡ്. യോഗം സുന്നി വഖഫ് ബോര്‍ഡ് പ്രതിനിധികള്‍ ബഹിഷ്‌കരിച്ചു.

എന്നാല്‍ പുനഃപരിശോധനാ ഹരജിയില്‍ പിന്നോട്ടില്ലെന്ന് എ.ഐ.എം.ഐ.എം നോതാവ് അസദുദീന്‍ ഒവൈസി വ്യക്തമാക്കി. പുനഃപരിശോധനാ ഹരജി നല്‍കണമെന്ന് സമസ്തയും അഭിപ്രായപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, പുനപ്പരിശോധന ഹരജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് നേരത്തേ അറിയിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ പുനപ്പരിശോധനാ ഹരജി നല്‍കണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാണ് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ത്തത്.

നവംബര്‍ ഒന്‍പതിനാണ് അയോധ്യവിധി വന്നത്. എന്നാല്‍ അതിന്മേല്‍ ഇനിയൊരു നിയമപോരാട്ടത്തിനില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് നേരത്തേ വ്യക്തമാക്കിയതായിരുന്നു.