| Tuesday, 3rd December 2019, 11:03 pm

അയോധ്യാ കേസ്: രാജീവ് ധവാന്‍ തന്നെയാണ് തങ്ങളുടെ അഭിഭാഷകനെന്ന് ജാമിയത്തെ ഉലമ ഇ ഹിന്ദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യ കേസില്‍ മുസ്ലീം സംഘടനയായ ജാമിയത്തെ ഉലമ ഇ ഹിന്ദിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ അഭിഭാഷക സ്ഥാനത്തു നിന്നും നീക്കിയിട്ടില്ലെന്നും അദ്ദേഹം തുടരുമെന്നും സംഘടന. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാമിയത്തിന്റെ നിയമ മേധാവി ഗുല്‍സാര്‍ അഹമ്മദ് അസ്മി ഒപ്പിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചില തെറ്റിദ്ധാരണകള്‍ ഉണ്ടായതാണെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പത്രകുറിപ്പില്‍ അറിയിച്ചു.

നേരത്തെ അയോധ്യ കേസില്‍ ജാമിയത്തെ ഉലമ ഇ ഹിന്ദിനെ പ്രതിനിധീകരിച്ചുള്ള അഭിഭാഷകനായിരുന്ന രാജീവ് ധവാനെ കേസില്‍ നിന്ന് മാറ്റിയതായി അറിയിക്കുകയായിരുന്നു. രാജീവ് ധവാന്‍ തന്നെയാണ് തന്നെ അഭിഭാഷക സ്ഥാനത്തു നിന്നും നീക്കിയതായി ഫേസ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

തന്നെ അഭിഭാഷക സ്ഥാനത്തു നിന്നും മാറ്റിയതായി അറിയിച്ചുകൊണ്ടുള്ള കത്ത് ലഭിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.

തന്റെ സേവനം മതിയാവില്ല എന്നതുകൊണ്ടാണ് അഭിഭാഷക സ്ഥാനത്ത് നിന്ന് മാറ്റുന്നത് എന്നാണ് കത്തില്‍ പറയുന്നത്. ഇത് തികച്ചും വിഡ്ഡിത്തമാണ്. എന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ അവര്‍ക്ക് അവകാശമുണ്ട്. പക്ഷേ അതിന്റെ കാരണം മതിയായതല്ല. അസത്യവുമാണ്.-രാജീവ് ധവാന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more