ന്യൂദല്‍ഹി: അയോധ്യ കേസിലെ സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നതായി പ്രധാന ഹരജിക്കാരില്‍ ഒരാളായ ഇക്ബാല്‍ അന്‍സാരി. ഞങ്ങള്‍ വിധിയെ അംഗീകരിക്കുന്നു. സുപ്രീം കോടതിയെയും അതിന്റെ തീരുമാനങ്ങളേയും മാനിക്കുന്നതായും ഇക്ബാല്‍ അന്‍സാരി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേസില്‍ പരമോന്നത കോടതി എന്ത് തീരുമാനമെടുത്താലും അത് സ്വീകരിക്കുമെന്നും, ഇതൊരു വിജയ-തോല്‍വി തീരുമാനമല്ലെന്നും ഇക്ബാല്‍ അന്‍സാരി വിധി വരുന്നതിന് മുന്‍പ് പറഞ്ഞിരുന്നു.
അതേസമയം സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നെന്നും എന്നാല്‍ തങ്ങള്‍ വിധിയില്‍ തൃപ്തരല്ലെന്നുമായിരുന്നു സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ സഫാര്‍യബ് ജിലാനി പ്രതികരിച്ചത്.
അയോധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനുള്ള അവകാശം കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിനാണ്. പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി നല്‍കാനും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു.
തര്‍ക്കഭൂമിയില്‍ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ല. അയോധ്യക്കേസില്‍ ഏകകണ്ഠമായാണ് അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ