ന്യൂദല്‍ഹി:അയോധ്യക്കേസുമായി ബന്ധപ്പെട്ട് നിര്‍ണായകവിധി സുപ്രീംകോടതി വെളളിയാഴ്ച പുറപ്പെടുവിക്കും. കേസ് ഭരണ്ഘടനാ ബെഞ്ചിന് കൈമാറണോ എന്ന കാര്യത്തിലും സുപ്രീം കോടതി തീരുമാനമെടുക്കും. കൂടാതെ പള്ളി മുസ്‌ലീംകളുടെ ആരാധനയ്ക്ക് അനിവാര്യമല്ലെന്ന 1994ലെ വിധിയും സുപ്രീംകോടതി പുനപരിശോധന നടത്തും.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാകും വിധിപറയുക. ദീപക് മിശ്ര ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയുന്നതിന് മുമ്പുള്ള നിര്‍ണായക വിധിയാകുമിത്.ദീപക് മിശ്രയ്ക്ക് പുറമെ ജസ്റ്റിസ് അശോക് ഭൂഷന്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരും ബെഞ്ചില്‍ അംഗങ്ങളാണ്.
ആയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീലുകള്‍ സമര്‍പ്പിക്കപ്പെട്ടത്. വിധിപ്രകാരം 2.77 ഏക്കറിന്‌റെന്‌റെ ഉടമസ്ഥാവകാശം മൂന്നുകൂട്ടര്‍ക്ക് കൈമാറാന്‍ കോടതി വിധിച്ചിരുന്നു. ഇതുപ്രകാരം നിര്‍മോഹി അഖാരയ്ക്കും രാംലാലയ്ക്കും വഖഫ് ബോര്‍ഡിനും വീതിച്ചുനല്‍കാന്‍ അലഹാബാദ് കോടതി വിധിച്ചിരുന്നു.
1992ലാണ് രാമക്ഷേത്രം നിന്ന സ്ഥലമാണെന്നാരോപിച്ച് സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്തത്.ഓരോതവണയും ബി.ജെ.പി. രാമക്ഷേത്ര നിര്‍മാണത്തിന്‌റെ കാര്‍ഡിറക്കിയാണ് ഇലക്ഷനെ അഭിമുഖീകരിക്കുന്നത്.അതുകൊണ്ട് തന്നെ വെള്ളിയാഴ്ച്ചത്തെ വിധിക്കായി കാത്തിരിക്കുകയാണ് ബി.ജെ.പി.ആയതിനാല്‍ ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍ണായകമാകും വെള്ളിയാഴ്ച്ചത്തെ വിധി.
WATCH THIS VIDEO