| Monday, 14th October 2019, 6:39 pm

ദീപാവലിക്ക് അയോധ്യ തര്‍ക്കഭൂമിയില്‍ വിളക്കുകള്‍ കത്തിക്കാനുള്ള വി.എച്ച്.പി നീക്കത്തെ തടഞ്ഞ്  അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അയോധ്യ: കോടതിയില്‍ വാദം നടക്കുന്ന അയോധ്യ തര്‍ക്ക ഭൂമിയില്‍ ദീപാവലി ദിനത്തില്‍ 5100 മണ്‍ചിരാതു വിളക്കുകള്‍ തെളിയിക്കാനുള്ള വിശ്വ ഹിന്ദു പരിഷത്തിന്റെ നീക്കത്തെ തടഞ്ഞ് ജില്ലാ ഭരണകൂടം. കോടതി അനുമതി ഇല്ലാതെ ഒരു തരത്തിലുള്ള മതാചാരങ്ങളും തര്‍ക്ക ഭൂമിയില്‍ അനുവദിക്കില്ലെന്നാണ് അയോധ്യ തര്‍ക്ക ഭൂമിയുടെ സുരക്ഷാചുമതലയ്ക്കായി സുപ്രീം കോടതി നിയോഗിച്ച ഫൈസാബാദ് ഡിവിഷണല്‍ കമ്മീഷണര്‍ മനോജ് മിശ്ര അറിയിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശനിയാഴ്ചയാണ് വിശ്വഹിന്ദു പരിഷത്തിന്റെ പ്രതിനിധി ശരത് ശര്‍മ ദീപാവലി ദിനത്തില്‍ അയോധ്യ ഭൂമിയില്‍ വിളക്കു കത്തിക്കുമെന്ന് അറിയിച്ചത്. ഇതു പ്രകാരം വി.എച്ച്.പിയുടെ ഒരു സംഘം അയോധ്യ തര്‍ക്കഭൂമിയുടെ സുരക്ഷാചുമതലയുള്ള ഡിവിഷണല്‍ കമ്മീഷണര്‍ മനോജ് മിശ്രയെ സമീപിക്കുമെന്നും അറിയിച്ചിരുന്നു.

നവംബര്‍ 17 ന് രാമക്ഷേത്ര-ബാബരി മസ്ജിദ് വിവാദ തര്‍ക്കഭൂമിക്കേസില്‍ വിധി വരുമെന്നാണ് സൂചന. ഇതിനാല്‍ ഡിസംബര്‍ 10 വരെ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കേസില്‍ വ്യാഴാഴ്ച്ചയ്ക്കകം വാദം പൂര്‍ത്തിയാവും. നേരത്തെ ഈ മാസം 18 നുള്ളില്‍ അയോധ്യ കേസിലെ വാദം അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികള്‍ക്കും സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു

ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറു മുതല്‍ സുപ്രീംകോടതിയില്‍ തുടര്‍ച്ചയായി അയോധ്യകേസില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്. വാദം കേള്‍ക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ 17 ആണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നുത്. രഞ്ജന്‍ ഗോഗൊയി വിരമിക്കുന്ന നവംബര്‍ 17 നോടകം വിധി പുറപ്പെടുവിക്കാനാണ് കോടതിയുടെ നീക്കം. അന്തിമ വിധി വരികയാണെങ്കില്‍ 70 വര്‍ഷം നീണ്ട കേസിനായിരിക്കും അവസാനമാവുക.

2.77 ഏക്കര്‍ തര്‍ക്ക ഭൂമി രാംലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് എന്നിവര്‍ക്കയി വീതിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതി ഇപ്പോള്‍ വാദം കേള്‍ക്കുന്നത്.

We use cookies to give you the best possible experience. Learn more