| Sunday, 29th December 2019, 3:36 pm

'അഭിപ്രായം വീട്ടില്‍പ്പോയി പറഞ്ഞാല്‍ ഒരിക്കലും ഞാന്‍ ഇവിടെ നില്‍ക്കില്ല'; സി.പി.ഐ.എം പ്രവര്‍ത്തകരില്‍ നിന്നും മോശം പ്രതികരണമുണ്ടായെന്നും ആയിഷ റെന്ന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മലപ്പുറം കൊണ്ടോട്ടിയില്‍ വെച്ച് സി.പി.ഐ.എം പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും മോശം പ്രതികരണമാണ് ഉണ്ടായതെന്ന് ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി ആയിഷ റെന്ന. കൊണ്ടോട്ടിയില്‍ നടന്ന പ്രതിഷേധ റാലിയില്‍ സംസാരിക്കവെ സംസ്ഥാന സര്‍ക്കാരിനെതിരെ സംസാരിച്ച ആയിഷയ്‌ക്കെതിരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

പ്രതിഷേധക്കാരെ ജയിലില്‍ അടച്ച സംസ്ഥാന സര്‍ക്കാരിനെതിരെ പറഞ്ഞതു തന്റെ നിലപാടാണെന്നും അതില്‍ അസഹിഷ്ണുത കാണിക്കുകയും തന്റെ നേരെ ആക്രോശിക്കുകയും അല്ല വേണ്ടതെന്നും ആയിഷ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

‘എന്റെ അഭിപ്രായം ഞാന്‍ എന്റെ വീട്ടില്‍ പോയി പറഞ്ഞിരുന്നു എന്നുണ്ടെങ്കില്‍ ഞാന്‍ ഒരിക്കലും ഈ പൊസിഷനില്‍ നില്‍ക്കില്ല. അങ്ങനെയൊരു പ്രതിഷേധത്തിനു മുന്‍പില്‍ ഞാന്‍ നില്‍ക്കില്ല. അതു ഞാന്‍ പുറത്തു പറയുന്നതുകൊണ്ടും ആളുകളെ അതുവെച്ചു സമീപിക്കുന്നതു കൊണ്ടും മാത്രമാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതുപോലുള്ള ഹേറ്റ് കാമ്പയിനുകളും ആക്രോശങ്ങളും നമ്മള്‍ മുന്നോട്ടുനയിക്കുന്ന സമരത്തിന്റെ ലക്ഷ്യസ്ഥാനത്തു നിന്നും നമ്മളെ വഴിതിരിച്ചുവിടാനുള്ള ചില ശ്രമങ്ങളായേ ഞാന്‍ കാണുന്നുള്ളൂ.

ഭരണഘടന നമുക്കു മുന്നോട്ടു വെച്ചുതന്നിട്ടുള്ള ചില അവകാശങ്ങളുണ്ട്. അതു നമുക്കു തന്ന അവകാശങ്ങളാണ്. അതു വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെയാണു നമ്മള്‍ സമരം ചെയ്യുന്നത്,’ ആയിഷ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ട് പിണറായി സര്‍ക്കാര്‍ ജയിലില്‍ വെച്ചിട്ടുള്ള വിദ്യാര്‍ഥികളെയും മറ്റുള്ളവരെയും വിട്ടയക്കണമെന്നായിരുന്നു ആയിഷ ഇന്നലെ കൊണ്ടോട്ടിയിലെ വേദിയില്‍ വെച്ചു പറഞ്ഞത്.

We use cookies to give you the best possible experience. Learn more