'ഇത് ഇറാന്റെ വിജയം'; ഇബ്രാഹിം റെയ്‌സിയെ അഭിനന്ദിച്ച് ആയത്തുള്ള ഖമേനി
World News
'ഇത് ഇറാന്റെ വിജയം'; ഇബ്രാഹിം റെയ്‌സിയെ അഭിനന്ദിച്ച് ആയത്തുള്ള ഖമേനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th June 2021, 7:19 pm

ബാഗ്ദാദ്: ഇറാന്റെ പുതിയ പ്രസിഡന്റായി അധികാരത്തിലെത്തിയ ഇബ്രാഹിം റെയ്‌സിയെ അഭിനന്ദിച്ച് ആയത്തുള്ള ഖമേനി. റെയ്‌സിയുടെ വിജയം ഇറാന്‍ ജനതയുടെ തന്നെ വിജയമാണെന്നാണ് ഖമേനി പറഞ്ഞത്.

‘ഈ തെരഞ്ഞെടുപ്പ് വിജയം ഇറാന്‍ ജനതയുടെതാണ്. ശത്രുവിന്റെ കൂലിപ്പടയുടെ പ്രചാരണത്തിനിടെയാണ് റെയ്‌സിയുടെ വിജയമെന്നത് പ്രശംസയര്‍ഹിക്കുന്നു,’ ഖമേനി പറഞ്ഞു.

1.78 ലക്ഷം വോട്ടുകള്‍ നേടിയാണ് ഇബ്രാഹിം റെയ്‌സി ഇറാന്റെ പ്രസിഡന്റായി അധികാരത്തിലേറിയത്.

ഇറാന്‍ പ്രസിഡന്റായിരുന്ന ഹസന്‍ റുഹാനി പക്ഷക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയതിനാല്‍ ഇബ്രാഹിം റെയ്‌സി വിജയിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

എതിര്‍ സ്ഥാനാര്‍ത്ഥിയും മിതവാദിയുമായ നേതാവിനെ ഖമേനി അയോഗ്യനാക്കിയതോടെ റെയ്‌സിയുടെ വിജയം അനായാസമായി. ഖമേനിയുടെ നേതൃത്വത്തിലുള്ള 12 അംഗ രക്ഷാകര്‍തൃ സഭയാണ് മിതവാദി നേതാവിനെ അയോഗ്യനാക്കിയത്.

ഇദ്ദേഹമടക്കം പരിഷ്‌കരണവാദികളും യാഥാസ്ഥിതികരുമടക്കം നൂറുകണക്കിന് സ്ഥാനാര്‍ത്ഥികളെയാണ് പാനല്‍ വിലക്കിയത്.

അതേസമയം, രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് അമേരിക്ക റെയ്സിക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉപരോധം ഇപ്പോഴും തുടരുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Ayatollah Khamenei Hails Vote As Victory Of Ibrahim Raisi