| Friday, 24th March 2023, 9:08 pm

തല്ലുമാലക്ക് ശേഷം വീണ്ടും ഹിറ്റടിക്കാന്‍ മറ്റൊരു സിനിമ, അയല്‍വാശിയിലെ പുതിയ വീഡിയോ ഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിച്ച് സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, നസ്‌ലിന്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘അയല്‍വാശി’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ജേക്ക്‌സ് ബിജോയ് സംഗീതം നല്‍കിയിരിക്കുന്ന പാട്ടിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുഹൈല്‍ കോയയാണ്.

അശ്വിന്‍ വിജയ്, അഖില്‍ .ജെ. ചാന്ദ്, ശ്രുതി ശിവദാസ്, വൈഗാ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ‘തണ്ടന്‍ ബാരിയെ’ എന്ന തുടങ്ങുന്ന പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യം റിലീസ് ആയ ‘ചൂയിങ്കം’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

മുഴുനീള ഫാമിലി കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം, തല്ലുമാലയുടെ വിജയത്തിനുശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇര്‍ഷാദിന്റെ സഹോദരനുമായ മുഹ്‌സിന്‍ പരാരിയും അയല്‍വാശിയുടെ നിര്‍മാണ പങ്കാളിയാണ്.

ജഗദീഷ്, കോട്ടയം നസീര്‍, ഗോകുലന്‍, ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജിത് പുരുഷനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

എഡിറ്റര്‍ സിദ്ധിഖ് ഹൈദര്‍, പ്രൊജക്ട് ഡിസൈന്‍ ബാദുഷ മേക്കപ്പ്-റോണക്‌സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. പി.ആര്‍.ഒ-എ.എസ് ദിനേശ് മീഡിയ പ്രെമോഷന്‍-സീതാലക്ഷ്മി, മാര്‍ക്കറ്റിങ് & മാര്‍ക്കറ്റിങ് പ്ലാന്‍-ഒബ്‌സ്‌ക്യുറ ഡിസൈന്‍-യെല്ലോ ടൂത്ത് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. പെരുന്നാള്‍ റിലീസായി ഏപ്രില്‍ 21 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

content highlight: ayalvashi movie new video song

We use cookies to give you the best possible experience. Learn more