| Sunday, 22nd January 2023, 11:06 am

ആഷിഖ് ഉസ്മാനും മുഹ്‌സിന്‍ പരാരിയും വീണ്ടും ഒന്നിക്കുമ്പോള്‍, അയല്‍വാശിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, നസ്ലിന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തി നവാഗതനായ ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘അയല്‍വാശി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫാമിലി കോമഡി ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തല്ലുമാലയുടെ വിജയത്തിനുശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് അയല്‍വാശി നിര്‍മിക്കുന്നത്.

തല്ലുമാല, അഞ്ചാം പാതിര, ലവ് തുടങ്ങി നിരവധി ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിച്ച പ്രൊഡ്യൂസറാണ് ആഷിഖ് ഉസ്മാന്‍. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാണുന്നത്.

അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഇര്‍ഷാദിന്റെ സഹോദരന്‍ മുഹ്‌സിന്‍ പരാരിയും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്. ചിത്രത്തില്‍ നായികയായെത്തുന്നത് നിഖില വിമലാണ്. ഇര്‍ഷാദ് പരാരി ലൂസിഫര്‍ എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ സംവിധാന സഹായി പ്രവര്‍ത്തിച്ചിരുന്നു.സൗബിനും നിഖിലയും ആദ്യമായി ഒന്നിക്കുന്ന എന്ന പ്രത്യേകതയും അയല്‍വാശി എന്ന സിനിമക്കുണ്ട്.

സൗബിന്‍, നിഖില, നസ്‌ലിന്‍, ബിനു പപ്പു എന്നിവര്‍ക്ക് പുറമെ ജഗദീഷ്, കോട്ടയം നസീര്‍, ഗോകുലന്‍, ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജിത് പുരുഷനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്.

എഡിറ്റര്‍ സിദ്ധിഖ് ഹൈദര്‍, പ്രൊജക്ട് ഡിസൈന്‍ ബാദുഷ മേക്കപ്പ്-റോണക്‌സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. പിആര്‍ഓ-എ.എസ് ദിനേശ് മീഡിയ പ്രെമോഷന്‍-സീതാലക്ഷ്മി, മാര്‍ക്കറ്റിങ് ആന്‍ഡ് മാര്‍ക്കറ്റിങ് പ്ലാന്‍-ഒബ്‌സ്‌ക്യുറ ഡിസൈന്‍-യെല്ലോ ടൂത്ത്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

content highlight: ayalvashi movie first look poster

We use cookies to give you the best possible experience. Learn more