കലിപ്പ് മോഡില്‍ നസ്‌ലിന്‍; അയല്‍വാശി ട്രെയ്‌ലര്‍
Film News
കലിപ്പ് മോഡില്‍ നസ്‌ലിന്‍; അയല്‍വാശി ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th April 2023, 7:45 pm

നവാഗതനായ ഇര്‍ഷാദ് പരാരി കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ‘അയല്‍വാശി’യിലെ ഒഫിഷ്യല്‍ ട്രെയിലര്‍ റിലീസായി. സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, നസ്‌ലിന്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സൗഹൃദങ്ങള്‍ക്കും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു മുഴുനീള ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ ആണ്.

ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ പ്രധാന വേഷത്തില്‍ എത്തിയ തല്ലുമാലയുടെ വന്‍ വിജയത്തിനുശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘അയല്‍വാശി’. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളുമായ മുഹസിന്‍ പരാരിയും ‘അയല്‍വാശി’ എന്ന ചിത്രത്തില്‍ ആഷിഖ് ഉസ്മാന് ഒപ്പം നിര്‍മാണ പങ്കാളിയാണ്.


ജഗദീഷ്, കോട്ടയം നസീര്‍, ഗോകുലന്‍, ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയ വലിയ ഒരു താര നിര കൂടി ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സജിത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു. എഡിറ്റര്‍ സിദ്ധിഖ് ഹൈദര്‍, പ്രൊജക്ട് ഡിസൈന്‍ ബാദുഷ മേക്കപ്പ്-റോണക്‌സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. പി.ആര്‍.ഒ-എ.എസ് ദിനേശ്, മീഡിയ പ്രെമോഷന്‍-സീതാലക്ഷ്മി, മാര്‍ക്കറ്റിങ് & മാര്‍ക്കറ്റിങ് പ്ലാന്‍-ഒബ്‌സ്‌ക്യുറ ഡിസൈന്‍-യെല്ലോ ടൂത്ത്.

പെരുന്നാള്‍ റിലീസായി ഏപ്രില്‍ 21 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.

Content Highlight: ayalvaashi official trailer