| Friday, 5th January 2024, 8:57 pm

'എന്നെ പേരെടുത്ത് വിളിക്കരുത്'; ശിവകാർത്തികേയൻ അയലാൻ ട്രെയ്ലർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സയൻസ് ഫിക്ഷൻ ഴോണറിലുള്ള ഒരു ഫീൽഗുഡ് ചിത്രമായിരിക്കും അയലാൻ എന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. ആര്‍. രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 12ന് തിയേറ്ററുകളിലെത്തും. ആര്‍.ഡി. രാജ, കൊട്ടാപ്പടി ജെ. രാജേഷ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. എ.ആര്‍. റഹ്‌മാനാണ് അയലാന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ശിവകാർത്തികേയനും രാകുൽ പ്രീത് സിങ്ങും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കെ.ജെ.ആർ സ്റ്റുഡിയോസിന്റെ ബാനറിലാണ് ഇറങ്ങുക. ശിവകർത്തികേയനും രാകുൽ പ്രീത് സിങ്ങിനും പുറമെ കരുണാകരൻ, യോഗി ബാബു , ശരദ് കേൾകാർ, ഇഷ കോപ്പികർ, ഡേവിഡ് ബ്രൗഘടോൺ -ഡേവീസ് , ഭാനുപ്രിയ , ബാലസരവണൻ, കോദണ്ഡം, രാഹുൽ മാധവ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥയും രവികുമാറാണ് എഴുതിയത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഏഴുമലൈയാൻ. ടി, ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി – നിറവ് ഷാ, ഫിലിം എഡിറ്റർ – റൂബെൻ, പ്രൊഡക്ഷൻ ഡിസൈനർ – മുത്തുരാജ് .ആർ, ആക്ഷൻ ഡയറക്ടർ – അൻപറിവ്, എഫ്.എക്സ് – ബിജോയ് ആർപ്പുതരാജ് , ഫാന്റം എഫ് .എക്സ്, സൗണ്ട് ഡിസൈൻ – സച്ചിൻ സുധാകരൻ , ഹരിഹരൻ എം (സിങ്ക് സിനിമ )
ഡോൾബി മിക്സ് – ശിവകുമാർ, ലിറിക്‌സ് – മധൻ കർക്കി, വിവേക്, കൊറിയോഗ്രാഫി – ഗണേഷ് ആചാര്യ , പരേഷ് മാസ്റ്റർ , സതീഷ് കൃഷ്ണൻ, കോസ്റ്റിയൂം ഡിസൈനർ – പല്ലവി സിങ്, നീരജ കോണ, സബ്‌ടൈറ്റിൽ എഡിറ്റർ – സാജിദ് അലി, പോസ്റ്റർ ഡിസൈനർ – ഗോപി പ്രസന്ന, ഡി. എൽ – റെഡ് ചില്ലിസ് . കളറിസ്റ്റ് – കെൻ മെഡ്സ്‌കേർ കെൻ മെഡ്സ്‌കേർ, പി. ആർ.ഒ – സുരേഷ് ചന്ദ്ര , രേഖ – ഡി ’വൺ,ക്രീയേറ്റീവ് പ്രൊമോഷൻസ് – ബേറൂട്ട്.

Content Highlight: Ayalaan movie’s trailer out

We use cookies to give you the best possible experience. Learn more