ബാങ്കിന്‍െറ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും അത്തരത്തിലുള്ള ഒരു നടപടിയും ബാങ്ക് അംഗീകരിക്കില്ലെന്നും ആക്സിസ്ബാങ്ക് വ്യക്തമാക്കി.
ന്യൂദല്‍ഹി നോട്ട് അസാധുവാക്കല്‍ നടപടിക്ക് ശേഷം പണം മാറ്റി നല്‍കുന്നതില്‍ തിരിമറി നടത്തിയ 19 ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
ദല്‍ഹിയിലെ ആക്സിസ് ബാങ്ക് ബ്രാഞ്ചില്‍ നിന്നും ആറ് ഉദ്യോഗസ്ഥരേയാണ് സസ്പെന്‍ഡ് ചെയ്തത്.
കാഷ്മെയര്‍ ഗേറ്റ് ബ്രാഞ്ച് രണ്ട് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തതിരുന്നു.
ഒഡിഷ, വെസ്റ്റ് ബംഗാള്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ബാങ്കിന്‍െറ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും അത്തരത്തിലുള്ള ഒരു നടപടിയും ബാങ്ക് അംഗീകരിക്കില്ലെന്നും ആക്സിസ്ബാങ്ക് വ്യക്തമാക്കി.
കഴിഞ്ഞ ഞാറാഴ്ച എന്‍ഫോഴ്സ്മെന്‍റ് ഡയരക്ട്രേറ്റ് ദല്‍ഹിയിലെ രണ്ട് ആക്സിസ് ബാങ്ക് മാനേജര്‍മാരെ രണ്ട് കിലോഗ്രാം സ്വര്‍ണക്കട്ടി അനധികൃതമായി കെെവശം വെച്ചതിന്‍െറ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. അസാധുവാക്കിയ നോട്ടുകള്‍ ബാങ്കിന്‍െറ സഹായത്തോടെ വെളുപ്പിക്കാനുള്ള സഹായം ചെയ്തുകൊടുത്ത ഉദ്യോഗസ്ഥരേയാണ് ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്. വിഷയത്തില്‍ ബാങ്ക് ഓഡിറ്റ് നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇത്തരത്തില്‍ നിയമവിരുദ്ധമായ ഒരുപ്രവര്‍ത്തനവും ബാങ്കില്‍ അനുവദിക്കില്ലെന്നും അത്തരത്തില്‍ നടന്നു എന്ന് വ്യക്തമായാല്‍ ജോലിയില്‍ നിന്നും പുറത്താക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ബാങ്ക് കെെക്കൊള്ളുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 125 ഓളം മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ബാങ്കില്‍ ഓഡിറ്റ് നടന്നുകൊണ്ടിരിക്കുന്നത്.