|

പന്ത് നന്നായി ദേഷ്യപ്പെട്ടു! വെളിപ്പെടുത്തലുമായി അക്‌സര്‍ പട്ടേല്‍, നല്ല രീതിയില്‍ കളിച്ചില്ലേല്‍ സഞ്ജുവിന്റെയും ഗില്ലിന്റെയും അവസ്ഥ ഇങ്ങനെയാവും!

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാനെതിരെയുള്ള മത്സരത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റിന്റെ കുരുക്കില്‍പെട്ട ദല്‍ഹി ക്യാപ്റ്റന്‍ പന്തിനെ ബി.സി.സി.ഐ സസ്പന്റ് ചെയ്തിരുന്നു. മൂന്ന് തവണ പന്ത് കുറഞ്ഞ ഓവര്‍ റേറ്റിന്റെ പിടിയില്‍ പെട്ടതിനാലാണ് നിയമമനുസരിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുമായുള്ള മത്സരത്തില്‍ നിന്ന് പുറത്ത് നില്‍ക്കേണ്ടി വന്നത്.

എന്നാല്‍ ബെംഗളൂരുമായിള്ള മത്സരത്തില്‍ നിന്ന് പുറത്ത് നില്‍ക്കേണ്ടി വന്ന ക്യാപ്റ്റനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ദല്‍ഹി സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍. നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിലെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റനാണ് അക്‌സര്‍ പട്ടേല്‍.

പന്തിനെ പുറത്താക്കുന്ന മാച്ച് റഫറിയുടെ തീരുമാനത്തിനെതിരെ അദ്ദേഹം അപ്പീല്‍ നല്‍കിയെങ്കിലും അത് റദ്ദാക്കിയെന്നും തുടര്‍ന്ന് പന്ത് ഹോട്ടലില്‍ വലിയ ദേഷ്യം കാണിച്ചെന്നുമാണ് അക്‌സര്‍ പറഞ്ഞത്.

‘റിഷബ് പന്ത് ടീമിന്റെ ഹോട്ടലില്‍ നന്നായി ദേഷ്യപ്പെട്ടു. ബൗളര്‍മാരുടെ പിഴവിന് ഒരു ക്യാപ്റ്റനെ ശിക്ഷിക്കുന്ന തീരുമാനത്തിനെതിരെ അദ്ദേഹം അപ്പീല്‍ ചെയ്തിരുന്നു,’ അക്‌സര്‍ പട്ടേല്‍ പറഞ്ഞു.

എന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ പന്തിന് ടീമിന്റെ പൂര്‍ണ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ ബാധ്യസ്ഥനാണ്. ബൗളര്‍മാര്‍ക്യാപ്റ്റന്‍ന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് ഉറപ്പ് വരുത്തേണ്ടത് നായകന്റെ കടമയാണ്. ഓവറുകള്‍ക്കിടയില്‍ ഫീല്‍ഡ് ക്രമീകരിക്കാന്‍ പന്ത് പലപ്പോഴും ധാരാളം സമയമെടുത്തിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും യഥാക്രമം രണ്ട് തവണ കുറഞ്ഞ ഓവര്‍ കണ്ടെത്തിയതിനാല്‍ ശുഭ്മാന്‍ ഗില്ലും സഞ്ജു സാംസണും നിലവില്‍ വിലക്കിന്റെ വക്കിലാണ്.

Content Highlight: Axar Patel Talking About Rishabh Pant