മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ അക്‌സര്‍ വെറും 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യന്‍ നിരയില്‍ തരംഗമായത്. ഓസീസ് ബാറ്റിങ് നിരയിലെ പ്രധാനികളെയാണ് അക്‌സര്‍ മടക്കിയത്.
ഈ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡും അക്‌സറിനെ തേടിയെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച മൂന്നാമത് ബൗളിങ് പ്രകടനം എന്ന നേട്ടമാണ് അക്‌സര്‍ സ്വന്തമാക്കിയത്.
മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും അക്‌സര്‍ പട്ടേല്‍ തന്നെയായിരുന്നു.
For his economical match-winning three-wicket haul, Axar Patel is adjudged the Player of the Match 👏👏
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയില്‍ നിന്നും തന്നെ തഴഞ്ഞ സെലക്ടര്‍ക്ക് മൈതാനത്ത് വെച്ച് മറുപടി നല്‍കാനും അക്‌സറിനായി.
അതേസമയം, മത്സരത്തില്‍ ഇന്ത്യ 20 റണ്‍സിന് വിജയിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-1ന് മുമ്പിലെത്താനും സീരീസ് സ്വന്തമാക്കാനും ഇന്ത്യക്കായി.