ന്യൂയോര്‍ക്ക്: ഇന്ത്യയുള്‍പ്പടെയുള്ള എഷ്യന്‍ രാജ്യങ്ങളില്‍ 50 ശതമാനം വരുന്ന മധ്യവയസ്‌കരും തിമിര രോഗത്തിന് അടിമകളാണെന്ന് പഠനങ്ങള്‍. രോഗം പൂര്‍ണ്ണമായി ബാധിച്ചശേഷമാണ് പലരും ചികിത്സ നേടുന്നത്. ഇത് രോഗത്തിന്റെ തീവ്രത കൂട്ടുന്നെന്നും പഠനം പറയുന്നു.
ഇന്ത്യ, ചൈന, ഹോംകോംഗ് എന്നിവിടങ്ങളില്‍ തിമിര രോഗത്തെപ്പറ്റിയുള്ള അജ്ഞതയാണ് ഈ രോഗത്തിന്റെ വ്യാപ്തിക്ക് കാരണമെന്ന് ഗ്ലോബല്‍ കെയര്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നുണ്ട്.
എകദേശം അറുപത് വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് തിമിരസാധ്യത എറ്റവും കൂടുതലുള്ളത്. ഇവരില്‍ ഭൂരിഭാഗവും കാലക്രമേണ രോഗം മാറും എന്ന് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ കൃത്യമായി ചികിത്സിക്കാന്‍ തയ്യാറാവുന്നില്ല.
Dont Miss ഗുജറാത്തിലെ ഇ.വി.എമ്മുകള്‍ ബ്ലൂടൂത്തുമായി കണക്ട് ചെയ്യപ്പെട്ടിട്ടുണ്ട്; തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തെളിവ് നിരത്തി പരാതിയുമായി കോണ്‍ഗ്രസ്
എന്നാല്‍ രോഗം ബാധിച്ചയുടന്‍ തന്നെ ചികിത്സ ആരംഭിച്ചില്ലെങ്കില്‍ കാഴ്ച പൂര്‍ണ്ണമായി ഇല്ലാതാവുന്നതാണ്. ഈ വിവരങ്ങളെ പറ്റി ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അജ്ഞത തിമിരത്തെ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ കഴിയാതെ വരുന്നു.
മങ്ങിയ കാഴ്ചയാണ് തിമിരത്തിന്റെ രോഗലക്ഷണങ്ങളില്‍ പ്രധാനം. അത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ നേടണമെന്ന് സര്‍വ്വേ സംഘടിപ്പിച്ച് സന്ദീപ് മിശ്ര പറയുന്നു. ഒരു തവണ നടത്തുന്ന കൃത്യമായ സര്‍ജറിയിലൂടെ മാത്രമേ തിമിരത്തിനെ പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കയുള്ളു.
ഇന്ത്യയിലെ 63 ശതമാനത്തോളം വരുന്ന ജനസംഖ്യയുടെ അന്ധതക്ക് എകകാരണം തിമിരമാണെന്നാണ് ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങള്‍ തെളിയിക്കുന്നത്.
ലോകജനസംഖ്യയുടെ എകദേശം ഒരു പത്ത് ശതമാനം തിമിര ബാധിതരും ഇന്ത്യാക്കാരാണെന്നാണ് ഗ്ലോബല്‍ ഐ കെയര്‍ സര്‍വ്വേ ഫലങ്ങള്‍ തെളിയിക്കുന്നത്.