മുംബൈ: തന്റെ ജീവിതത്തില്‍ അവാര്‍ഡുകള്‍ക്ക് അത്ര പ്രാധാന്യമില്ലെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യപ്പെടാന്‍ താല്പര്യമില്ലെന്നും നടന്‍ പറഞ്ഞു.
താന്‍ സിനിമാലോകത്തെത്തിയിട്ട് 25 വര്‍ഷത്തോളമായി. ഇനിയിപ്പോള്‍ യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്കാനുള്ള സമയമായി, സല്‍മാന്‍ ഖാന്‍ പറഞ്ഞു. യുവാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടണമെന്നും എന്നാല്‍, അവര്‍ അവാര്‍ഡുകള്‍ മോഹിച്ച് കടന്നുവരരുതെന്നും ബോളീവുഡ് നായകന്‍ കൂട്ടിച്ചേര്‍ത്തു.
സീ സിനെ അവാര്‍ഡ് ദാന ചടങ്ങിനിടെ “ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു സല്‍മാന്‍. “”മറ്റുള്ളവര്‍ക്ക് അവാര്‍ഡുകള്‍ ലഭിക്കുമ്പോള്‍ എനിക്ക് സന്തോഷമാണ്. പക്ഷേ, എന്റെ ജീവിതത്തില്‍ അവാര്‍ഡുകള്‍ക്ക് ഞാന്‍ അത്ര പ്രാധാന്യം നല്‍കുന്നില്ല. സിനിമ ലോകത്തിലെ എല്ലാവരും ഒരുമിച്ചെത്തുമെന്നതിനാല്‍ ഇത്തരം അവാര്‍ഡ് ദാന പരിപാടികള്‍ എനിക്കിഷ്ടമാണ്. നിത്യ ജീവിതത്തില്‍ തിരക്കുപിടിച്ച പല സുഹൃത്തുക്കളെയും ഇവിടെ വച്ച് കണ്ടുമുട്ടാന്‍ കഴിയുന്നു എന്നതും സന്തോഷകരമാണ്.” താരം പറഞ്ഞു.
കുറച്ച് പ്രയാസമുള്ള സിനിമയാണെന്നും എന്നാല്‍ നന്നായി പുരോഗമിക്കുന്നുണ്ടെന്നും സുല്‍ത്താന്‍ എന്ന തന്റെ പുതിയ സിനിമയായെ കുറിച്ച് സല്‍മാന്‍ ഖാന്‍ പ്രതികരിച്ചു.