| Thursday, 12th April 2018, 3:11 pm

പ്രമേഹം വരുമോയെന്ന ഭയം കൊണ്ട് ഇഷ്ടഭക്ഷണം ഒഴിവാക്കാറുണ്ടോ നിങ്ങള്‍? ഇനി പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണത്തില്‍ നിന്ന് ഈ അഞ്ച് ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ മതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന രോഗമാണ് പ്രമേഹം. ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതാണ് പ്രമേഹത്തിന് കാരണം.

തുടര്‍ന്ന് ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. പ്രായമായവരിലാണ് രോഗം വരുന്നതെന്ന് കരുതി സമാധാനിക്കാന്‍ ഇപ്പോള്‍ കഴിയാറില്ല.

മുതിര്‍ന്നവരിലും കുട്ടികളിലും രോഗം ഒരുപോലെ പടരുന്നു. പഞ്ചസാര മാത്രമല്ല ചില ഭക്ഷണങ്ങളുടെ അളവ് കൂടുന്നതും പ്രമേഹത്തെ വിളിച്ചുവരുത്തുന്നു.

ഇനി പറയുന്ന ഭക്ഷണങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുമെന്നാണ് വിദ്ഗധര്‍ പറയുന്നത്.


ALSO READ: ക്രമരഹിതമായ ആര്‍ത്തവം പ്രശ്‌നമാകുന്നുണ്ടോ? ആര്‍ത്തവം ക്രമമാക്കാന്‍ ഇവ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതി


ബ്രെഡ്

മലയാളിയുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് ബ്രെഡ്. എന്നാല്‍ ഇവയില്‍ പഞ്ചസാരയുടെ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ പ്രമേഹം ഒഴിവാക്കാനായി ഇവയെ സ്ഥിരം ഭക്ഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടതാണ്.

ഫ്രെഞ്ച് ഫ്രൈസ്

കുട്ടികള്‍ക്ക് വളരെയധികം ഇഷ്ടമുള്ള വിഭവമാണിത്. ഉരുളക്കിഴങ്ങ് കൊണ്ടുണ്ടാക്കുന്ന ഈ വിഭവം പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നതാണ്.

സിറപ്പുകള്‍

വിവിധതരം പഴങ്ങള്‍ സിറപ്പുകളായി ഇന്ന് ലഭിക്കാറുണ്ട്. കൃത്രിമ മധുരം ചേര്‍ത്തുണ്ടാക്കുന്ന ഇവ സ്ഥിരമായി കഴിക്കുന്നത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു.

ചോക്ലേറ്റ് മില്‍ക്ക്

കോക്കോയുടെയും കൃത്രിമ മധുരത്തിന്‍ന്റെയും കലവറയാണ് ചോക്ലേറ്റ് മില്‍ക്കുകള്‍. ഇവ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്നു.

ക്രീം കേക്കുകള്‍

കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ക്രീം കേക്കുകള്‍. ഇപ്പോള്‍ വീടുകളിലും തയ്യാറാക്കുന്ന കേക്കുകളുടെ ക്രീം ടോപ്പുകള്‍ കൂടുതലായി കഴിക്കുന്നത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു.

We use cookies to give you the best possible experience. Learn more