വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയെ പരാജയപ്പെടുത്തിയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം നേടിയത്. ഈ വിജയത്തിന് പിന്നിലെ ബുദ്ധി കേന്ദ്രം എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ വിശേഷിപ്പിക്കപ്പെട്ട ഒരു നേതാവുണ്ടായിരുന്നു. ആ നേതാവിനെ മഹാരാഷ്ട്ര പിടിച്ചെടുക്കാന്‍ രംഗത്തിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭ അംഗവുമായ അവിനാശ് പാണ്ഡേയെയാണ് മഹാരാഷ്ട്രയില്‍ സോഷ്യല്‍ മീഡിയ വാര്‍ റൂമിന്റെ ചുമതല നല്‍കിയിരിക്കുന്നത്. രാജസ്ഥാന്‍ വിജശില്‍പ്പി എന്ന നിലയിലാണ് നാഗ്പൂര്‍ സ്വദേശിയായ അവിനാശ് പാണ്ഡെയെ ചുതല നല്‍കിയത്.
വലിയ കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഴുവന്‍ സമയവും രാജസ്ഥാനില്‍ പ്രവര്‍ത്തിച്ചു. ബി.ജെ.പി സര്‍ക്കാരിന്റെ വീഴ്ചകള്‍ രാജസ്ഥാനിലെ ജനങ്ങളെ ബോധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അധികാരം പിടിച്ചെടുക്കാനും സാധിച്ചു. മഹാരാഷ്ട്രയില്‍ മറ്റൊരു തരത്തിലുള്ള പദ്ധതിയാണ് ഞങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് കാവിസഖ്യത്തില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്- അവിനാശ് പാണ്ഡെ പറഞ്ഞു.
പണപ്പെരുപ്പം, തൊഴിലില്ലായ്മ, കാര്‍ഷിക പ്രശ്‌നങ്ങള്‍, കാര്‍ഷിക ആത്മഹത്യകള്‍ ഈ വിഷയങ്ങളെ പരിഗണിക്കുന്നതില്‍ ഫഡ്‌നാവിസ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഞങ്ങള്‍ വാര്‍റൂം പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുമെന്നും അവിനാശ് പാണ്ഡെ പറഞ്ഞു.
350 പ്രവര്‍ത്തകരാണ് സോഷ്യല്‍ മീഡിയ വാര്‍ റൂമില്‍ പ്രവര്‍ത്തിക്കുന്നത്. ബൂത്ത് നിലവാരം തൊട്ടേയുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ