| Wednesday, 27th January 2021, 11:35 pm

കൊവിഡിനെ അകറ്റാന്‍ അവിഗന്‍ എന്ന മരുന്ന് ഫലപ്രദമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് 19 രോഗത്തിനെതിരെ വാക്‌സിനുകള്‍ എത്തിയത് ലോകജനതയ്ക്ക് തന്നെ ആശ്വാസമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കൊവിഡിനെ ചെറുക്കാന്‍ ജാപ്പനീസ് മരുന്നായ ‘അവിഗന്‍’ ഫലപ്രദമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വ്യാപകമാകുന്നത്.

ഇസ്രാഈല്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ നിരവധി കൊവിഡ് രോഗികള്‍ക്ക് അവിഗന്‍ നല്‍കിയെന്ന വാര്‍ത്തയും ഇതോടനുബന്ധിച്ചെത്തിയിരുന്നു.

രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ അവിഗന്‍ സഹായിച്ചുവെന്നാണ് ഇസ്രാഈല്‍ വിദേശകാര്യമന്ത്രി പറഞ്ഞത്. തുടര്‍ന്ന് ചൈനയിലും ഈ മരുന്ന് കൊവിഡ് രോഗികള്‍ക്ക് നല്‍കിയിരുന്നു. സമാനമായ അഭിപ്രായമാണ് ചൈനയിലുമുണ്ടായതെന്ന് മാധ്യമറിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പിന്നെന്തുകൊണ്ട് അവിഗന്‍ വ്യാപകമായി ഉപയോഗിക്കുന്നില്ല എന്നല്ലേ. ഫ്യൂജിഫിലിംസ് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ നിര്‍മ്മിച്ച മരുന്നാണ് അവിഗന്‍. കൊവിഡിന് ഫലപ്രദമാണെന്ന് പറയുന്നുണ്ടെങ്കിലും ഔദ്യോഗികമായ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ മാത്രമേ ‘അവിഗനെ കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ പറ്റുകയുള്ളു.

ഇൗ സാഹചര്യത്തില്‍ മരുന്നിന്റെ നിര്‍മ്മാതാക്കളായ ‘ഫ്യൂജിഫിലിംസ് ഹോള്‍ഡിംഗ് കോര്‍പറേഷന്‍’ ഒക്ടോബര്‍ മുതല്‍ ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

ഇതിനിടെ ജാപ്പനീസ് ആരോഗ്യമന്ത്രാലയം ഈ വിഷയത്തില്‍ തങ്ങള്‍ നടത്തിയ നിരീക്ഷണം ലോകത്തെ അറിയിച്ചതോടെയാണ് പുതിയ ആശങ്കയുണ്ടായത്.

ഫ്ളൂവിനെതിരെ 2014 ല്‍ അംഗീകരിക്കപ്പെട്ട മരുന്നാണ് അവിഗന്‍. എന്നാല്‍ കൊവിഡിന്റെ കാര്യത്തില്‍ കൃത്യമായി ഉപയോഗിക്കാന്‍ കഴിയില്ലെന്നായിരുന്നു അവരുടെ നിരീക്ഷണം.

ഇവര്‍ക്കു പിന്നാലെ അവിഗനു മേല്‍ പരീക്ഷണവുമായി ഹൈദരാബാദിലുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസും രംഗത്തെത്തിയിരുന്നു. ഈ കമ്പനിയും യു.എ.ഇയിലുള്ള ഒരു കമ്പനിയുമായി സഹകരിച്ച് കുവൈറ്റില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

കൊവിഡിനെ ചെറുക്കാന്‍ അവിഗന് കഴിയുമെന്ന് ഉറപ്പില്ലെന്നാണ് അന്തിമ പരീക്ഷണ റിപ്പോര്‍ട്ട്. ഇതോടെ അവിഗന് മേലുള്ള ആശങ്ക പതിയെ ഇല്ലാതാകുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Avigan For Covid 19

We use cookies to give you the best possible experience. Learn more