കൊവിഡ് 19 രോഗത്തിനെതിരെ വാക്‌സിനുകള്‍ എത്തിയത് ലോകജനതയ്ക്ക് തന്നെ ആശ്വാസമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കൊവിഡിനെ ചെറുക്കാന്‍ ജാപ്പനീസ് മരുന്നായ ‘അവിഗന്‍’ ഫലപ്രദമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വ്യാപകമാകുന്നത്.
ഇസ്രാഈല്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ നിരവധി കൊവിഡ് രോഗികള്‍ക്ക് അവിഗന്‍ നല്‍കിയെന്ന വാര്‍ത്തയും ഇതോടനുബന്ധിച്ചെത്തിയിരുന്നു.
രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ അവിഗന്‍ സഹായിച്ചുവെന്നാണ് ഇസ്രാഈല്‍ വിദേശകാര്യമന്ത്രി പറഞ്ഞത്. തുടര്‍ന്ന് ചൈനയിലും ഈ മരുന്ന് കൊവിഡ് രോഗികള്‍ക്ക് നല്‍കിയിരുന്നു. സമാനമായ അഭിപ്രായമാണ് ചൈനയിലുമുണ്ടായതെന്ന് മാധ്യമറിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിനിടെ ജാപ്പനീസ് ആരോഗ്യമന്ത്രാലയം ഈ വിഷയത്തില്‍ തങ്ങള്‍ നടത്തിയ നിരീക്ഷണം ലോകത്തെ അറിയിച്ചതോടെയാണ് പുതിയ ആശങ്കയുണ്ടായത്.
ഫ്ളൂവിനെതിരെ 2014 ല്‍ അംഗീകരിക്കപ്പെട്ട മരുന്നാണ് അവിഗന്‍. എന്നാല്‍ കൊവിഡിന്റെ കാര്യത്തില്‍ കൃത്യമായി ഉപയോഗിക്കാന്‍ കഴിയില്ലെന്നായിരുന്നു അവരുടെ നിരീക്ഷണം.
ഇവര്‍ക്കു പിന്നാലെ അവിഗനു മേല്‍ പരീക്ഷണവുമായി ഹൈദരാബാദിലുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസും രംഗത്തെത്തിയിരുന്നു. ഈ കമ്പനിയും യു.എ.ഇയിലുള്ള ഒരു കമ്പനിയുമായി സഹകരിച്ച് കുവൈറ്റില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
കൊവിഡിനെ ചെറുക്കാന്‍ അവിഗന് കഴിയുമെന്ന് ഉറപ്പില്ലെന്നാണ് അന്തിമ പരീക്ഷണ റിപ്പോര്‍ട്ട്. ഇതോടെ അവിഗന് മേലുള്ള ആശങ്ക പതിയെ ഇല്ലാതാകുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക