രഞ്ജി ട്രോഫി സെമിഫൈനലില്‍ വിദര്‍ഭ- മധ്യപ്രദേശ് മത്സരം ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്.
വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വിദര്‍ഭ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 56.4 ഓവറില്‍ 170 റണ്‍സിന് പുറത്താവുകയായിരുന്നു.
മധ്യപ്രദേശ് ബൗളിങ്ങില്‍ ആവേഷ് നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. 15 ഓവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 49 ഫ്രണ്ട്‌സ് വിട്ടുനല്‍കിയാണ് ആവേശ് നാല് വിക്കറ്റ് സ്വന്തമാക്കിയത്. 3.27 ആണ് താരത്തിന്റെ എക്കോണമി.
വിദര്‍ഭ താരങ്ങളായ ധ്രുവ് ഷോറേ, അമന്‍ മൊഖഡെ, ആകാശ് വഖ്രെ, യാഷ് താക്കൂര്‍ എന്നിവരെ വീഴ്ത്തിക്കൊണ്ടാണ് ആവേശ് നാല് വിക്കറ്റ് വീഴ്ത്തിയത്.
ആവേശ് ഖാന് പുറമെ കുല്‍വന്ത് കെജോറോലിയ, വെങ്കിടേഷ് അയ്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി. കുമാര്‍ കാര്‍ത്തികേയ, അനുഭവ് അഗര്‍വാള്‍ എന്നിവര്‍ ബാക്കിയുള്ള ഓരോ വിക്കറ്റും വീഴ്ത്തി.
വിദര്‍ഭ ബാറ്റിങ് നിരയില്‍ മലയാളി താരം കരുണ്‍ നായര്‍ 105 പന്തില്‍ 63 റണ്‍സ് മികച്ച പ്രകടനം നടത്തി. ഒമ്പത് ഫോറുകളാണ് മലയാളി താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
കരുണിന് പുറമെ അതര്‍വ്വ ടൈഡ് 63 പന്തില്‍ 39 നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകളാണ് അതര്‍വ്വയുടെ ബാറ്റില്‍ നിന്നും പിറന്നത്.
Avesh Khan is on fire 🔥
He removes Akshay Wakhare and Yash Thakur in the same over. He’s already picked up four wickets so far to reduce Vidarbha to 137/8.@IDFCFIRSTBank | #VIDvMP | #RanjiTrophy | #SF1
മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് 11 ഓവറില്‍ 22 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 22 പന്തില്‍ 11 റണ്‍സ് നേടിയ യാഷ് ദൂബയെയാണ് മധ്യപ്രദേശിന് നഷ്ടമായത്. ഉമേഷ് യാദവാണ് യാശിന്റെ വിക്കറ്റ് നേടിയത്.
നിലവില്‍ 38 പന്തില്‍ ഒമ്പത് റണ്‍സുമായി ഹിമാന്‍ഷു മന്ത്രിയും ആറ് പന്തില്‍ രണ്ട് റണ്‍സുമായി ഹാര്‍ഷ് ഗാവ്‌ലിയും ആണ് ക്രീസില്‍.
Content Highlight: Avesh khan 4 wickets in Ranji trophy