| Friday, 13th July 2018, 11:48 pm

സൗദികളുടെ ശരാശരി പ്രതിമാസ ശമ്പളം 10,089 റിയാലായി വര്‍ധിച്ചു; വിദേശികളുടേത് 3,768 റിയാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദികളുടെ ശരാശരി പ്രതിമാസ ശമ്പളം 10,089 റിയാലായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 9,939 റിയാലില്‍ നിന്നാണ് 10,089 ആയി വര്‍ധിച്ചത്. രണ്ട് ശതമാനം ശമ്പള വര്‍ധനയാണ് സൗദി തൊഴില്‍ വിപണിയെ അടിസ്ഥാനമാക്കി നടത്തിയ കണക്കെടുപ്പില്‍ രേഖപ്പെടുത്തിയത്. 2018 ലെ ആദ്യ നാല് മാസത്തെ കണക്കാണിത്.

എന്നാല്‍ സൗദിയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ശരാശരി പ്രതിമാസ ശമ്പളത്തില്‍ ചെറിയ വര്‍ധനവ് മാത്രമേ ഉണ്ടായിട്ടുള്ളു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 3768 റിയാല്‍ മാത്രമാണ് വര്‍ധനവ് ഉണ്ടായത്.


Read Also : എടോ വിഡ്ഢീ, ഞാനൊരു കമ്മ്യൂണിസ്റ്റാണ്; ബ്രിട്ടണിലെ ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകനോട് മാധ്യമ പ്രവര്‍ത്തക


പുതിയ ക്വാര്‍ട്ടറില്‍ മൂന്ന് ശതമാനം വര്‍ധനവ് വിദേശി തൊഴിലാളികളുടെ പ്രതിമാസ ശമ്പളത്തില്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നത്. 3,674 റിയാലായിരുന്നു 2017ഫല്‍ വിദേശിയുടെ ശരാരാശി ശമ്പളം. അതേ സമയം സൗദി വനിതകളുടെ ശരാശരി ശമ്പളം 9,230 റിയാലാണ്. പുരുഷന്‍മാരെ അപേക്ഷിച്ച് 859 റിയാലിന്റെ കുറവുണ്ട്.

രാജ്യത്തെ മൊത്തം ശരാശരി ശമ്പളം 2018 ലെ കണക്ക് പ്രകാരം 6,210 റിയാലാണ്. സര്‍ക്കാര്‍ മേഖലയില്‍ സൗദി പുരുഷന്‍മാരുടെ ശമ്പളം 11,095 റിയാലും സ്ത്രീകളുടേത് 10, 289 റിയാലുമാണ്. സ്വകാര്യ മേഖലയില്‍ സൗദി പൗരന്റെ ശരാശരി ശമ്പളം 7297 ഉം വിദേശികളുടേത് 3,899 റിയാലുമാണ്. 50ഫ54 വയസുള്ള സൗദികളുടെ ഉയര്‍ന്ന ശമ്പളം 14,251 റിയാലാണ്.

Latest Stories

We use cookies to give you the best possible experience. Learn more