ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് അവതാര്‍. 2009ല്‍ ആയിരുന്നു അവതാറിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അവതാറിന്റെ സീക്വല്‍ ആയി നാല് ഭാഗങ്ങളുടെയും റിലീസ് ഡേറ്റ് ഉള്‍പ്പെടെ ഒരുമിച്ചാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ പുറത്തിറങ്ങിയ രണ്ടാം ഭാഗം അവതാര്‍ ദി വേ ഓഫ് വാട്ടര്‍ എട്ട് തവണ മാറ്റിവെക്കപ്പെട്ടതിനു ശേഷമാണ് തിയറ്ററുകളില്‍ എത്തിയത്.
2014ല്‍ ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്യുമെന്ന് കരുതിയത്. മറ്റ് ഭാഗങ്ങളുടെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിരുന്നുവെങ്കിലും പിന്നീട് കാമറൂണ്‍ ഇതില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അവതാര്‍ 2ന്റെ മുടക്ക് മുതല്‍ തിരിച്ച് പിടിക്കണമെങ്കില്‍ രണ്ട് ബില്യണ്‍ ഡോളര്‍ എങ്കിലും നേടണമെന്നും എന്നാല്‍ മാത്രമെ തുടര്‍ഭാഗങ്ങള്‍ നിര്‍മിക്കാന്‍ കഴിയുകയുള്ളുയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ചിത്രം കളക്ഷനില്‍ ലോക റെക്കോര്‍ഡ് ഇടണമെന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും ഒരു സംഖ്യ പറഞ്ഞിരുന്നില്ലെന്നുമാണ് കാമറൂണ്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അവതാറിന്റെ തുടര്‍ഭാഗങ്ങള്‍ ഉണ്ടാകുമെന്ന ഉറപ്പ് കൂടി അദ്ദേഹം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ അവതാര്‍ 2. ആഗോള ബോക്സ് ഓഫീസില്‍ ടോപ്പ് ഗണ്‍: മാവെറിക്കിനെ മറികടന്ന് 2022ല്‍ പുറത്തിറങ്ങിയ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമായി അവതാര്‍ മാറിയിരിക്കുകയാണ്.
അവതാര്‍ 2 നിലവില്‍ ലോകമെമ്പാടുമുള്ള എക്കാലത്തെയും പത്താമത്തെ സിനിമയാണ്. ഇത് ഇനിയും ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ചിത്രം 40.50 കോടി നേടിയതോടെ ഇന്ത്യയിലെ എക്കാലത്തെയും രണ്ടാമത്തെ ഹോളിവുഡ് ഓപ്പണറായി മാറി.
53.10 കോടി നേടിയ അവഞ്ചേഴ്സ് എന്‍ഡ് ഗെയിം ആയിരുന്നു ആദ്യത്തേത്. അവതാര്‍ ദി വേ ഓഫ് വാട്ടര്‍ സോ സല്‍ദാന, സാം വര്‍ത്തിംഗ്ടണ്‍, സിഗോര്‍ണി വീവര്‍, സ്റ്റീഫന്‍ ലാങ്, ക്ലിഫ് കര്‍ട്ടിസ്, ജോയല്‍ ഡേവിഡ് മൂര്‍, ഈഡി ഫാല്‍ക്കോ, ജെമൈന്‍ ക്ലെമന്റ്, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്.
2022 ഡിസംബര്‍ 16നായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. അവതാര്‍ 3യുടെ ചിത്രീകരണം ഇതിനോടകം തന്നെ കാമറൂണും അണിയറപ്രവര്‍ത്തകരും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
content highlight: avathar the way of water croses top gun maverick movie