Social Media
നന്ദഗോപാല്‍ മാരാരെ അവതരിപ്പിച്ച് ആവര്‍ത്തന; അഭിനന്ദനവുമായി മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 21, 08:07 am
Thursday, 21st October 2021, 1:37 pm

ആവര്‍ത്തനയെ ഓര്‍മയില്ലേ? മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലെ ഭാഗം ടിക്-ടോക്കില്‍ അവതരിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ താരമായ ആ ഏഴു വയസ്സുകാരി പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്.

നരസിംഹം എന്ന സിനിമയല്‍ മമ്മൂട്ടി തകര്‍ത്തഭിനയിച്ച ഭാഗമാണ് ആവര്‍ത്തന ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമാ കരിയറിലെ തന്നെ ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് നന്ദഗോപാല്‍ മാരാരെയാണ് ഇത്തവണ കുട്ടിത്താരം അവതരിപ്പിച്ചിരിക്കുന്നത്.

‘ഷാല്‍ ഐ റിമൈന്‍ഡ് യൂ സംത്തിംഗ്,’ എന്നു തുടങ്ങുന്ന ഭാഗമാണ് ആവര്‍ത്തന വീഡിയോയില്‍ അവതരിപ്പിക്കുന്നത്.

View this post on Instagram

A post shared by Avarthana Sabarish (@avarthana_kunju)

വീഡിയോയ്ക്ക് പിന്നാലെ പല കോണുകളില്‍ നിന്നും ആവര്‍ത്തനയ്ക്ക് അഭിനന്ദന പ്രവാഹമാണ്. എല്ലാത്തിലുമുപരി സാക്ഷാല്‍ മമ്മൂട്ടി തന്നെ ആവര്‍ത്തനയെ വിളിച്ച് അഭിനന്ദനമറിയിച്ചിരിക്കുകയാണ്.

വീഡിയോ കണ്ടുവെന്നും, വളരെ നന്നായെന്നുമാണ് മമ്മൂട്ടി പറയുന്നത്. കൂടാതെ നന്നായി പഠിക്കണമെന്നും പഠിത്തത്തോടൊപ്പം തന്നെ അഭിനയവും മുന്നോട്ട് കൊണ്ട് പോകണമെന്നുമാണ് മമ്മൂട്ടി ആവര്‍ത്തനയോട് പറഞ്ഞിരിക്കുന്നത്.

ഇതിന് മുന്‍പ് ഷൈലജ ടീച്ചറെ അവതരിപ്പിച്ചാണ് ആവര്‍ത്തന കൈയടി നേടിയിരുന്നത്. നിയമസഭയില്‍ കെ.എം. ഷാജിയോട് ‘പെണ്ണിനെന്താ കുഴപ്പം’ എന്ന ചോദിക്കുന്ന ഭാഗമാണ് ആവര്‍ത്തന ചെയ്തത്.

നിരവധി പേരായാരിന്നു അന്ന ആവര്‍ത്തനയെ അഭിനന്ദിച്ചത്. തന്റെ പ്രസംഗം ടിക് ടോക്കില്‍ ചെയ്ത ആവര്‍ത്തനയെ അഭിനന്ദിച്ച് ഷൈലജ ടീച്ചറും രംഗത്തെത്തിയിരുന്നു.

മന്ത്രിയുടെ രൂപസാദൃശ്യം വരുത്തിനാന്‍ കണ്ണടയും അമ്മയുടെ ഷാളുകൊണ്ട് സാരി ഉടുത്തുമായിരുന്ന ആവര്‍ത്തന വീഡിയോ ചെയ്തത്.

മോളൂട്ടിയുടെ വീഡിയോ കണ്ടു.ഏറെ ഇഷ്ടപ്പെട്ടു. അടുത്തതവണ പാലക്കാട് വരുമ്പോള്‍ തീര്‍ച്ചയായും മോളെ കാണുമെന്നും തന്റെ വീഡിയോ മോള് ചെയ്തുകണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നുമാണ് ടീച്ചര്‍ ആവര്‍ത്തനയെ അഭിനന്ദിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Avarthana shares new video of Nandagopal Marar