നമുക്കപരിചിതമായ ഒരു ക്രാന്തിവൃത്തത്തില്‍ ഭ്രമണം ചെയ്യുന്ന ഒരുപാടു കഥാപാത്രങ്ങളെ സൃഷ്ടിച്ച ദേവദാസിന്റെ ഏറ്റവും പുതിയ കഥാപുസ്തകമായ “അവനവന്‍ തുരുത്തിലെ; കഥകളെ നിരീക്ഷിക്കാന്‍ ഇത്തരം ഒരു ആമുഖം ആവശ്യമാണെന്ന് ഈ ലേഖകന്‍ വിശ്വസിക്കുന്നു. കഥയ്ക്ക് വെളിയിലുള്ള ജീവിതത്തെ പൂര്‍ണ്ണമായും ആവാഹിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന കഥാകൃത്താണ് ദേവദാസ്.
| പുസ്തക സഞ്ചി: സുനില്‍ സി.ഇ |
ഫ്‌ലെക്‌സിബിളിസകാലത്തിന്റെ അഥവാ ലിംഗ്വികിക് ഇലാസ്റ്റിസിസ കാലത്തിന്റെ പ്രചാരകനാണ് വി.എം. ദേവദാസ് എന്ന എഴുത്തുകാരന്‍. അയാള്‍ക്ക് ഭാഷ എഴുത്തെന്ന മാധ്യമത്തിലേയ്ക്ക് പ്രവേശിക്കാനുള്ള പിരിയന്‍ ഗോവണിയാണ്. “But if there is a language instinct, it has to be embodied somewhere in the brain, and those brain circuits must have been prepared for their role by the genes that built them” എന്ന് സ്റ്റീവന്‍ പിങ്കര്‍ പറയുമ്പോലെയുള്ള ഒരു എക്‌സ്ട്രാ ജീവിന്റെ പ്രതിപ്രവര്‍ത്തനം എപ്പൊഴും ദേവദാസ് എന്ന എഴുത്തുകാരനില്‍ സംഭവിക്കുന്നു.
വി.എം ദേവദാസിന്റേത് ഒരു വിദേശമനസ്സും സ്വദേശശരീരവുമാണ്, അതു കൊണ്ടുതന്നെ ഒരു സങ്കരയിന സംസ്‌ക്കാരം എഴുത്തില്‍ രൂപപ്പെടുന്നു. മനസ്സ് ഓരോ രചനയ്ക്ക് മുമ്പും കുടിയേറ്റകുടിയിറക്കങ്ങള്‍ക്ക് ഒരുമ്പെടുന്നു. “ഭാഷ അനുഭവങ്ങളുടെ വാതിലും സ്‌നേഹത്തിന്റെ കിടപ്പറയും അനിശ്ചിതത്വത്തിന്റെയും ചോദ്യം ചെയ്യലിന്റെയും അന്തരീക്ഷത്തിലേയ്ക്ക് തുറക്കുന്ന ജനാലയുമാണെന്ന്” എഴുതിയത് കാര്‍ലോസ് ഫുവേന്തസാണ്.
സൗന്ദര്യത്തിന്റെ തടവറയില്‍ നിന്നും ആ കുറ്റകൃത്യങ്ങളുടെ അധോമുഖമായ പാരതന്ത്ര്യത്തിലേയ്ക്കു വികസിക്കുന്ന നൈമിഷികതയുടെ മൊഴിയടുപ്പങ്ങളിലാണ് ആര്‍തര്‍ കോനാന്‍ ഡോയലും അഗതാ ക്രിസ്തിയും തങ്ങളുടെ ഭാവനകളെ കൊരുത്തിട്ടത്. അത്തരം ചില അന്വേഷണ വഴികളാണ് ദേവദാസ് എന്ന എഴുത്തുകാരനെ ശ്രദ്ധിപ്പിക്കുന്നത്. യൂജിന്‍ ഗുഡ് ഹാര്‍ട്ട് എന്ന നിരൂപകന്‍ ദൊസ്‌തേയവ്‌സ്‌കിയുടെ “കരാമസോവ് സഹോദരന്മാര്‍ക്ക്” എഴുതിയ പഠനത്തില്‍ മിത്യാ എന്ന കഥാപാത്രത്തെ മറ്റൊരു ഇടത്തില്‍ നിര്‍ത്തി പരിചരിക്കുന്നുണ്ട്.
മിത്യയുടെ ചോദ്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് ആളുകള്‍ പാവങ്ങളായത് എന്തുകൊണ്ടാണ്? കുഞ്ഞുങ്ങള്‍ ദരിദ്രരായത് എന്തുകൊണ്ടാണ്? എന്തു സംഭവിച്ചു എന്നതല്ല, എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നാണ് സ്വപ്നത്തിലെ മിത്യാ ചോദിക്കുന്നതെന്നാണ് യൂജിന്‍ ചൂണ്ടിക്കാണിച്ചത്. അതുപോലെ ഇവിടെ എന്തു സംഭവിക്കുന്നുവെന്ന് എല്ലാവരും അവരുടെ ജേര്‍ണലിസ്റ്റിക് ഭാഷകൊണ്ട് എഴുതിയിറങ്ങുമ്പോള്‍ “എന്തുകൊണ്ടാണ് ലോകത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന്” അന്വേഷിക്കാന്‍ ഒരുമ്പെടുന്നത് ബുദ്ധിയുടെ സര്‍ക്യൂട്ടാണ്.
വി.എം ദേവദാസിന്റേത് ഒരു വിദേശമനസ്സും സ്വദേശശരീരവുമാണ്, അതു കൊണ്ടുതന്നെ ഒരു സങ്കരയിന സംസ്‌ക്കാരം എഴുത്തില്‍ രൂപപ്പെടുന്നു. മനസ്സ് ഓരോ രചനയ്ക്ക് മുമ്പും കുടിയേറ്റകുടിയിറക്കങ്ങള്‍ക്ക് ഒരുമ്പെടുന്നു. “ഭാഷ അനുഭവങ്ങളുടെ വാതിലും സ്‌നേഹത്തിന്റെ കിടപ്പറയും അനിശ്ചിതത്വത്തിന്റെയും ചോദ്യം ചെയ്യലിന്റെയും അന്തരീക്ഷത്തിലേയ്ക്ക് തുറക്കുന്ന ജനാലയുമാണെന്ന്” എഴുതിയത് കാര്‍ലോസ് ഫുവേന്തസാണ്.
വി.എം ദേവദാസ്
മലയാളത്തിലെ പുതുമുഖ എഴുത്തുകാരില്‍ ഏറ്റവുമധികം എതിര്‍ ബിംബങ്ങള്‍ ഉപയോഗിക്കുന്ന എഴുത്തുകാരനാണ് ദേവദാസ്. ആദ്യനോവലായ ഡില്‍ഡോ; ആറു മരണങ്ങലുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം പോലും എതിര്‍ ബിംബങ്ങളുടെ നിര്‍മ്മിതിയാണ്. ആദ്യമായി ബിംബം എന്ന സങ്കല്‍പ്പത്തെത്തന്നെ ചോദ്യം ചെയ്യാന്‍ ബിംബങ്ങളെ ഉപയോഗിച്ചത് ഷെനെയാണ്. അതുപോലെ ജീവിതത്തിനു നേരെയുള്ള തന്റെ മനോഭാവം പ്രകടിപ്പിക്കാന്‍ ദേവദാസും ഉപയോഗിക്കുന്നത് എതിര്‍ബിംബങ്ങളെയാണ്.
ഫിക്ഷന്‍ നിര്‍മ്മാണത്തിന്റെ പൊതുരീതികളെ കൈയൊഴിയാനുള്ള ശ്രമങ്ങള്‍ ദേവദാസ് ഡില്‍ഡോയില്‍ തുടങ്ങിവെച്ചതാണ്. ഫിക്ഷന്‍ എന്ന സങ്കല്‍പ്പത്തെ ചിതറിക്കുന്നിടത്താണ് ദേവദാസ് എന്ന എഴുത്തുകാരന്‍ എതിര്‍ബിംബങ്ങളുടെ ഉപഭോക്താവാകുന്നത്. അപ്പോഴും കഥയെ പൂര്‍ണ്ണതയില്‍ പെറുക്കിക്കൂട്ടി തടയുവാനുള്ള ഉത്തരവാദിത്വം വായനക്കാര്‍ക്കു നല്‍കുകയാണ്. ഇത്തരം എതിര്‍ബിംബങ്ങളുടെ സൃഷ്ടിയാണ് “പന്നിവേട്ട” എന്ന രണ്ടാമത്തെ നോവലും. വിപണീവത്കൃതവും ഉപഭോഗവത്കൃതവുമായ ഏറ്റവും പുതിയ സോഷ്യല്‍ പ്രെമിസ്സില്‍ നിന്നുകൊണ്ട് കാലത്തെ സംബന്ധിക്കുന്ന പൊതുബോധത്തൊട് കലഹിക്കുകയാണ് പന്നിവേട്ടയില്‍.
നോവലില്‍ നിന്ന് കഥകളിലേയ്ക്ക് വരുമ്പോഴും മാറിമാറി വരുന്ന ബിംബങ്ങളുടെ ദര്‍ശനബോധത്തെ ധ്വനിപ്പിക്കാന്‍ ദേവദാസ് തീര്‍ക്കുന്ന കഥാപാത്രങ്ങള്‍ നമ്മെ അമ്പരപ്പിക്കും. “മരണസഹായി” എന്ന ആദ്യ കഥാസമാഹാരത്തില്‍ ആഖ്യാനത്തിന്റെ പുത്തന്‍ പ്രവണതകളെ ദേവദാസ് പ്രവചിക്കുന്നതു നമുക്ക് മനസ്സിലാകും. ഭാഷ പ്രമേയത്തെ വികസിപ്പിക്കാനും സങ്കോചിപ്പിക്കാനുമുള്ള മാധ്യമമാണെന്ന് സ്ഥാപിക്കുന്നതാണ് രണ്ടാമത്തെ കഥാപുസ്തകമായ “ശലഭജീവിതം” നമുക്ക് പറഞ്ഞുതരുന്നത്.
നമുക്കപരിചിതമായ ഒരു ക്രാന്തിവൃത്തത്തില്‍ ഭ്രമണം ചെയ്യുന്ന ഒരുപാടു കഥാപാത്രങ്ങളെ സൃഷ്ടിച്ച ദേവദാസിന്റെ ഏറ്റവും പുതിയ കഥാപുസ്തകമായ “അവനവന്‍ തുരുത്തിലെ; കഥകളെ നിരീക്ഷിക്കാന്‍ ഇത്തരം ഒരു ആമുഖം ആവശ്യമാണെന്ന് ഈ ലേഖകന്‍ വിശ്വസിക്കുന്നു. കഥയ്ക്ക് വെളിയിലുള്ള ജീവിതത്തെ പൂര്‍ണ്ണമായും ആവാഹിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന കഥാകൃത്താണ് ദേവദാസ്.
നമുക്കപരിചിതമായ ഒരു ക്രാന്തിവൃത്തത്തില്‍ ഭ്രമണം ചെയ്യുന്ന ഒരുപാടു കഥാപാത്രങ്ങളെ സൃഷ്ടിച്ച ദേവദാസിന്റെ ഏറ്റവും പുതിയ കഥാപുസ്തകമായ “അവനവന്‍ തുരുത്തിലെ; കഥകളെ നിരീക്ഷിക്കാന്‍ ഇത്തരം ഒരു ആമുഖം ആവശ്യമാണെന്ന് ഈ ലേഖകന്‍ വിശ്വസിക്കുന്നു. കഥയ്ക്ക് വെളിയിലുള്ള ജീവിതത്തെ പൂര്‍ണ്ണമായും ആവാഹിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന കഥാകൃത്താണ് ദേവദാസ്.
അവനവന്‍ തുരുത്തിലെ കഥാപാത്രങ്ങളുടെ അന്തരീക്ഷത്തില്‍ ശ്വസിച്ചു കഴിയണമെങ്കില്‍ അതിന് ചില നിരീക്ഷണങ്ങള്‍ ആവശ്യമാണ്. പിഴപറ്റാത്ത പദങ്ങള്‍ വഴി ഫ്‌ലെക്‌സിബിളിസ കാലത്തെ അഭിസംബോധന ചെയ്യുന്നതിലെ ഓരോ കഥകളെയും ഒറ്റയൊറ്റ ദ്വീപുകളായി കണ്ട് പരിചരിക്കുക എന്നത് അനിവാര്യമായ ധര്‍മ്മമാണ്.
കഥയുടെ എല്ലാ ജ്യാമിതീയ നിരൂപണങ്ങളെയും തകര്‍ക്കുന്ന ദേവദാസിന്റെ കഥകള്‍ വായനക്കാരന്റെ പാരായണ പരിചയ ചക്രവാളത്തെ വിസ്തൃതമാക്കുക തന്നെ ചെയ്യും. “അവനവന്‍ തുരുത്തി”ലെ കഥകള്‍ വായിക്കുമ്പോള്‍ മരണത്തിന്റെയും ഏകാന്തതയുടെയും ജീവിതപരാജയങ്ങളുടെയും തണുപ്പുകള്‍ നമ്മെ പൊതിഞ്ഞു നില്‍ക്കുന്നു. ജീവിതത്തെയും മരണത്തെയും വായിക്കാനുള്ള പിരിയന്‍ ഗോവണികളായി ഈ കഥകള്‍ മാറുന്നത് അതുകൊണ്ടാണ്.
(ഡി.സി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്ന വി.എം ദേവദാസിന്റെ “അവനവന്‍ തുരുത്ത്” എന്ന കഥാസമാഹാരത്തിന് സാഹിത്യനിരൂപകനായ സുനില്‍ സി.ഇ എഴുതിയ അനുബന്ധ പഠനത്തില്‍ നിന്നൊരു ഭാഗം. ആഗസ്റ്റ് 5ന് വൈകിട്ട് എറണാകുളത്ത് മറൈന്‍ ഡ്രൈവിലാണ് പ്രകാശനം)